ഹോട്ട്സ്പോട്ടുകൾ സീൽ ചെയ്തെന്നും രോഗവ്യാപനം പ്രവചനാതീതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കണ്ണൂരിൽ ലോക് ഡൗൺ കർശനമാക്കി. കണ്ണൂരിൽ മാർച്ച് 12 ന് ശേഷം വന്ന പ്രവാസികളെയെല്ലാം പരിശോധിക്കും. കണ്ണൂർ ജില്ലയിൽ നിരത്തിലിറങ്ങുന്ന വാഹനങ്ങൾ ഒരിടത്തെങ്കിലും പരിശോധിക്കും. മെയ് മൂന്നുവരെ കണ്ണൂരിൽ ജനങ്ങൾ പുറത്തിറങ്ങാതെ സഹകരിക്കണം.പോലീസ് അനുവദിക്കുന്ന മെഡിക്കൽ സ്റ്റോറുകൾ മാത്രം തുറക്കാം.

മാർച്ച് എട്ടിന് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്ത പത്തനംതിട്ട സ്വദേശിനി ഇപ്പോഴും ചികിത്സയിൽ കഴിയുന്നു. ഇപ്പോഴും ഇവരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല. 45 ദിവസം ആയി കോഴഞ്ചേരി ആശുപത്രിയിൽ ഐസൊലേഷനിൽ.

വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ മാർച്ച്, ഏപ്രിൽ, മെയ് മാസ വൈദ്യുതി ഫിക്സഡ് ചാർജ് നീട്ടി. വൈദ്യുതി നിരക്കിൽ ഇളവു വരുത്തും. സർച്ചാർജ് 18 ശതമാനത്തിൽനിന്ന് 12% ആക്കാൻ വൈദ്യുതി റെഗുലേറ്ററി ബോർഡിനോട് ആവശ്യപ്പെടും.

റേഷൻ വിതരണം ശരിയായ രീതിയിൽ നടക്കുന്നു. 96.66% പേർക്ക് റേഷൻ എത്തിച്ചു.

പോലീസ്, ഫയർഫോഴ്സ് സർവീസിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദനം അറിയിച്ചു. ഹോമിയോ പ്രതിരോധ മരുന്നു അനുമതി.

ആരാധനാലയങ്ങളിൽ നിലവിലെ സ്ഥിതി തുടരും. ഇഫ്താർ – ജുമാ എന്നിവ വേണ്ടെന്നു വയ്ക്കും. കൂട്ട പ്രാർത്ഥന ഒഴിവാക്കിയ നേതാക്കൾക്ക് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചു. റമദാൻ കാല പ്രവർത്തനങ്ങൾ രോഗബാധയ്ക്ക് എതിരാവട്ടെ എന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. റമദാൻ കിറ്റുകൾ അർഹരായവർക്ക് വീടുകളിൽ എത്തിക്കുന്നത് വലിയ പുണ്യപ്രവർത്തിയാണെന്നും ജീവൻ നിലനിർത്തുന്നതിൽ വലിയ മനുഷ്യ നന്മ ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഭക്ഷണ കാര്യത്തിൽ ഇപ്പോൾ സ്ഥിതി ഭദ്രം. പ്രതിസന്ധി തുടർന്നാൽ സ്ഥിതി മാറിയേക്കും. കേരളം പല കാര്യങ്ങൾക്കും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. കരുതൽ നടപടികളിലേക്ക് ഇപ്പോൾതന്നെ കടക്കേണ്ടതുണ്ട്.

കൃഷി വകുപ്പ് വിപുലമായ പരിപാടികൾ ആലോചിക്കുന്നു. സംസ്ഥാനത്ത് ഭൂമി തരിശിടരുത്. തരിശു ഭൂമികളിൽ കൃഷി ചെയ്യണം. ആധുനിക കൃഷി രീതികളിലേക്ക് മെല്ലെ എങ്കിലും പോകണം. തദ്ദേശസ്ഥാപനങ്ങൾ കാർഷികമേഖലയെ ശക്തിപ്പെടുത്താൻ മുൻ കൈ എടുക്കണം. രണ്ടുവർഷത്തിനകം 25,000 ഹെക്ടർ സ്ഥലത്ത് നെൽകൃഷി ആരംഭിക്കും. വീട്ടുപറമ്പിൽ അടക്കം നിരവധി ധാന്യങ്ങൾ കൃഷി ചെയ്യാൻ സാധിക്കും. ധാന്യങ്ങളുടെയും പയറുവർഗങ്ങളും കൃഷിക്ക് പ്രാധാന്യം നൽകണം. ഫല വൃഷങ്ങൾ നടണം. പച്ചക്കറിയുടെ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കണം. കാർഷിക സങ്കേതങ്ങളുടെ യന്ത്രവൽക്കരണത്തിനു നവീകരണത്തിനും പ്രാധാന്യം നൽകണം. മൃഗസംരക്ഷണ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *