തിരുവനന്തപുരം: രോഗബാധ റിപ്പോർട്ട് ചെയ്യുന്നതില് വലിയ കുറവുണ്ടായിട്ടുണ്ടെങ്കിലും പൂർണമായും ആശ്വസിക്കാവുന്ന നിലയിലെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിഷു അടക്കമുള്ള ആഘോഷങ്ങള്‍ ജാഗ്രതാ കുറവുണ്ടാക്കരുതെന്നും കർശനമായി സാമൂഹ്യ അകലം പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

രോഗബാധ നേരിടാൻ നമ്മള് നടത്തിയ പ്രവർത്തനങ്ങൾക്ക് ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. എന്നാൽ പൂർണമായും ആശ്വാസമായി എന്ന് പറയാനായിട്ടില്ല. എവിടെയെങ്കിലും വൈറസ് ബാധയുടെ ഒരു കണ്ണി ബാക്കിയുടെങ്കിൽ വീണ്ടും രോഗബാധ ഉയരാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇനിയും വളരെ ശ്രദ്ധയോടെ ഇരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഇനി രോഗബാധ വലിയതോതിൽ ഉയരില്ല എന്നുതന്നെയാണ് കണക്കുകൂട്ടല്‍. ക്വാറന്റൈന് സംവിധാനങ്ങൾ കള്‍ശനമാണ്. നേരിയ ലക്ഷണങ്ങൾ ഉള്ളവരിൽ പോലും പരിശോധന നടത്തുന്നുണ്ട്. കഴിയുന്നത്ര കിറ്റുകൾ സംഘടിപ്പിച്ച്‌ പരിശോധന മുടങ്ങിപ്പോകാതെ നടത്തിയിട്ടുണ്ട്.

പത്ത് ലബുകളിലായി ഇപ്പോൾ പരിശോധന നടക്കുന്നുണ്ട്. കേന്ദ്രസർക്കാർ പരിശോധനാ കിറ്റുകൾ നല്കുന്നുണ്ടെങ്കിലും അതുകൊണ്ടു മാത്രം നമ്മുടെ ആവശ്യം പൂർണമായും നടക്കില്ല. കൂടുതൽ കിറ്റുകൾ പലയിടങ്ങളില്നിന്നായി വാങ്ങുന്നുണ്ട്. എന്നാൽ കൂടുതൽ കേസുകൾ ഉണ്ടായാൽ അതിനനുസരിച്ച്‌ കൂടുതൽ കിറ്റുകൾ വേണ്ടിവരും. കിറ്റുകളുടെ കാര്യത്തില് നിലവില് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

പത്ത് ബെഡ് വേണ്ടിടത്ത് ആയിരം ബെഡൊരുക്കിയാണ് നാം കൊവിഡിനോട് പൊരുത്തിയത്. എല്ലാ രോഗികള്‍ക്കും മികച്ച ചികിത്സ നല്‍കാന്‍ സാധിച്ചതും നിര്‍ണായകമായി. മറ്റു രോഗികളെ ഇതര ആശുപത്രികളിലേക്ക് മാറ്റി കൊവിഡ് ആശുപത്രികള്‍ തുടങ്ങിയതും തുണയായി.

ആരോഗ്യപ്രവർത്തകരുടെയും പോലീസ് ഇന്റലിജന്സ് വിഭാഗത്തിന്റെയും സഹായത്തോടെ നല്ല രീതിയില് കോണ്ടാക്‌ട് ട്രേയ്സിങ് നടത്താന്ൻ സാധിച്ചിട്ടുണ്ട്. എങ്കിലും ചില കണ്ണികൾ വിട്ടുപോയേക്കാം എന്നൊരു ഭയം ഇപ്പോഴും ഉണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച രോഗകള്ക്ക് നല്ല രീതിയിൽ ചികിത്സ ലഭ്യമാക്കാന് നമുക്ക് സാധിക്കുന്നുണ്ട്. മുൻകൂട്ടി ആസൂത്രണം നടത്താൻ സാധിച്ചതുകൊണ്ടാണ് അതിന് കഴിഞ്ഞത്. കൂടുതൽ രോഗികള് ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് പ്രത്യേക ആശുപത്രി സൗകര്യങ്ങളും ബെഡ്ഡുകളും ഒരുക്കാന് സാധിച്ചു. കാസര്കോട് മെഡിക്കല് കോളേജ് കെട്ടിടത്തെ കോവിഡ് ആശുപത്രിയാക്കി വളരെപ്പെട്ടെന്ന് മാറ്റിയെടുക്കാന് കഴിഞ്ഞു. കാസര്കോട് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കേരളത്തില് മാത്രം രോഗികളുടെ എണ്ണം കുറഞ്ഞതുകൊണ്ട് കാര്യമില്ല. മറ്റു സംസ്ഥാനങ്ങളിലും വൈറസ് ബാധ ഇല്ലാതായാല് മാത്രമേ ആശ്വസിക്കാനാകൂ. കേന്ദ്രസര്ക്കാരില്നിന്ന് ലഭിക്കുന്ന നിര്ദേശം അനുസരിച്ചായിരിക്കും ലോക്ക്ഡൗണില് ഇളവ് വരുത്തുന്നത് സംബന്ധിച്ച്‌ തീരുമാനം ഉണ്ടാകുക. ഇക്കാര്യത്തില് സംസ്ഥാനത്തിന് സ്വന്തം നിലയില് തീരുമാനിക്കാന് സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *