രോഗ കാലത്ത് വർഗീയ വിളവെടുപ്പ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കാസർകോട് മെഡിക്കൽ കോളേജ് നാലു ദിവസത്തിനുള്ളിൽ കോവിഡ് ആശുപത്രിയാക്കും. തിരുവനന്തപുരം ആർസിസിയിൽ ചികിത്സ ഉറപ്പാക്കും. നിരീക്ഷണത്തിൽ കഴിയുന്നവരുടെ പെൻഷൻ ബാങ്കിൽ സൂക്ഷിക്കും.

മിൽമ നാളെമുതൽ കൂടുതൽ പാൽ സംഭരിക്കും. ബാക്കി വരുന്ന പാൽ അംഗൻവാടികളിലും അഥിതിതൊഴിലാളി ക്യാമ്പുകളിലും എത്തിക്കും. 50,000 ലിറ്റർ പാൽ തമിഴ്നാട് പാൽപ്പൊടി ആക്കി മാറ്റും. മിൽമ ഉൽപ്പന്നങ്ങൾ കൺസ്യൂമർഫെഡ് വഴി വിതരണം ചെയ്യും.

റേഷൻ സാധനങ്ങളുടെ അളവിൽ കുറവ് വന്നാൽ കർശന നടപടി സ്വീകരിക്കും. 14 ലക്ഷം പേർക്ക് റേഷൻ നൽകി. പൂഴ്ത്തിവെപ്പ് നടത്തിയ 91 സ്ഥാപനങ്ങൾക്കെതിരെ വിജിലൻസ് നടപടി എടുത്തു.

സന്നദ്ധ സേന രജിസ്ട്രേഷൻ പഞ്ചായത്ത് അടിസ്ഥാനത്തിൽ ആക്കും. സന്നദ്ധ സേനയിൽ രണ്ടുലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തു. ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തുടരും. ഇനിമുതൽ എപ്പിടെർമിക് ആക്ട് പ്രകാരം കേസെടുക്കും.

ലോക്ഡൗൺ ലംഘനത്തിന് 22,338 കേസുകൾ എടുത്തു. 2153 ട്രക്കുകൾ സാധനങ്ങളുമായി സംസ്ഥാനത്തെത്തി. ചരക്ക് നീക്കം തടയുന്നത് കർണാടക ഒഴിവാക്കണം. പച്ചക്കറി സംഭരണം മുടക്കമില്ലാതെ നടത്തും. മത്സ്യ ലേലത്തിനുള്ള നിരോധനം തുടരും.

വ്യാജമദ്യ നിർമാണം കർശനമായി ഇല്ലാതാക്കും. മദ്യാസക്തി ഉള്ളവരെ ലഹരി വിമുക്ത കേന്ദ്രത്തിൽ എത്തിക്കണം.

ലോകമാകെ പ്രവർത്തിക്കുന്ന നഴ്സുമാർക്ക് സുരക്ഷ നൽകണം. മാനസിക സംഘർഷം കുറയ്ക്കാൻ കൗൺസിലർമാരുടെ എണ്ണം കൂട്ടാൻ നടപടി ഉണ്ടാകും.

മരുന്ന് എത്തിക്കാൻ പോലീസ് സേവനം തേടാം. തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് ആശങ്കവേണ്ട. 60 പേർ നിരീക്ഷണത്തിൽ. രോഗ കാലത്ത് വർഗീയ വിളവെടുപ്പ് അനുവദിക്കില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചരണം അനുവദിക്കില്ല.

പൃഥ്വിരാജും ബ്ലെസിയും അടങ്ങിയ സിനിമാസംഘം ജോർദാനിൽ കുടുങ്ങിയ സംഭവത്തിൽ സുരക്ഷ ഒരുക്കാമെന്ന് ജോർദാനിലെ എംബസി ഉറപ്പുകൊടുത്തു. അടച്ചിട്ട കടമുറികൾ ഒരു മാസത്തെ വാടക ഇളവ്.

ഇന്ന് നടന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *