ലോകത്ത് ആകമാനം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ മരിച്ചത് 4,79,879 പേരാണ്. തൊണ്ണൂറ്റിമൂന്ന് ലക്ഷത്തി അമ്പത്തിമൂവായിരത്തി എഴുന്നൂറ്റി മുപ്പത്തഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അമ്പത് ലക്ഷത്തി നാല്പത്തൊന്നായിരത്തി എഴുന്നൂറ്റി പതിനൊന്ന് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ലോകത്ത് ഇന്നലെ മാത്രം ഒരു ലക്ഷത്തി അറുപത്തിരണ്ടായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിനാല് പുതിയ കേസുകളും 5,465 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

അമേരിക്കയില്‍ ഇന്നലെ 863 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ ഒരു ലക്ഷത്തി ഇരുപത്തിമൂവായിരത്തി നാനൂറ്റി എഴുപത്തിമൂന്ന് ആയി. മുപ്പത്താറായിരം പുതിയ കേസുകളാണ് ഇന്നലെ മാത്രം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പുതിയ രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും അപകടകരമായ രീതിയിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നതെന്നും രാജ്യത്തെ പ്രമുഖ ആരോഗ്യ വിദഗ്ധന്‍ ആന്റണി ഫഔച്ചി മുന്നറിയിപ്പ് നല്‍കി. ബ്രസീലില്‍ ഇന്നലെ 1,364 പേരാണ് മരിച്ചത്. 52,771 ആണ് രാജ്യത്തെ മരണസംഖ്യ. റഷ്യയില്‍ ഇന്നലെ 153 പേര്‍ കൂടി മരിച്ചു. 8,359 ആണ് ഇവിടുത്തെ മരണസംഖ്യ.

സ്പെയിനില്‍ ഇന്നലെ ഒരാളാണ് മരിച്ചത്. 28,325 ആണ് രാജ്യത്തെ മരണസംഖ്യ. ബെല്‍ജിയത്തില്‍ 17 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 9,713 ആയി. ഇറ്റലിയില്‍ 18 പേരും ഫ്രാന്‍സില്‍ 57 പേരും ബ്രിട്ടനില്‍ 280 പേരുമാണ് ഇന്നലെ മരിച്ചത്. മെക്സിക്കോയില്‍ ഇന്നലെ 793 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 23,377 ആയി. ആഫ്രിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി ഇരുപത്തേഴായിരം കടന്നു. ഇവിടെ മരണസംഖ്യ 8,653 ആണ്. പാകിസ്താനിലെ മരണസംഖ്യ 3,695 ആയി ഉയര്‍ന്നു. മറ്റ് രാജ്യങ്ങളിലെ മരണനിരക്ക് ഇന്തോനേഷ്യ-2,535, കാനഡ-8,454, ഓസ്ട്രിയ-693, ഫിലിപ്പൈന്‍സ്-1,186, ഡെന്‍മാര്‍ക്ക്-603, ജപ്പാന്‍-955, ഇറാഖ്-1,251, ഇക്വഡോര്‍-4,274 എന്നിങ്ങനെയാണ്.

Leave a Reply

Your email address will not be published. Required fields are marked *