കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ 20ാം ദിവസത്തിലാണ്. വൈറസ് വ്യാപനം പലയിടങ്ങളിലും അപ്രതീക്ഷിതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ തുടരാന്‍ നേരത്തെ തീരുമാനമുണ്ടായിരുന്നു.

ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് ഇന്നുണ്ടാവും. 20 സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ തുടരണമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ നേരത്തെ അറിയിച്ചിരുന്നു.

ലോക്ക്ഡൗണ്‍ രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയിലുണ്ടാക്കിയ ആഘാതം കൂടി കണക്കിലെടുത്തുള്ള തീരുമാനങ്ങള്‍ ഇന്നുണ്ടാവുമെന്നാണ് പ്രതീക്ഷ. മന്ത്രിസഭാ യോഗത്തിന് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തേക്കും.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും.

നിലവിലെ സംസ്ഥാനത്തെ സാഹചര്യം യോഗം വിലയിരുത്തും. ലോക്ക് ഡൗണിലെ സംസ്ഥാനത്തെ സ്ഥിതിയും ലോക്ക് ഡൗണ്‍ തുടരുകയാണെങ്കില്‍ എന്ത് ഇളവുകള്‍ ഏതൊക്കെ മേഖലയില്‍ ഏര്‍പ്പെടുത്തണം എന്നതും ചര്‍ച്ചയാകും.

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രികള്‍ ജീവനക്കാരെ പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള വിഷയവും മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും. സാമ്പത്തിക മേഖലയിലുണ്ടായ തിരിച്ചടികള്‍ ഉള്‍പ്പെടെ ചര്‍ച്ചയാവും

Leave a Reply

Your email address will not be published. Required fields are marked *