19 ദിവസം നീണ്ട സമ്പൂര്‍ണ അടച്ചു പൂട്ടലിന് ശേഷം സംസ്ഥാനത്ത് ഇന്ന് ചെറിയ ഇളവുകള്‍ അനുവദിച്ചു. വര്‍ക്ക് ഷോപ്പുകളും, മൊബൈല്‍ കടകളും എ സി, ഫാന്‍ എന്നിവ വില്‍ക്കുന്ന കടകളും തുറക്കും. റേഷന്‍ കടകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല. എന്നാല്‍ അനാവശ്യമായ യാത്രകള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

ഇളവ് അനുവദിച്ച കടകള്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 വരെയാണ് പ്രവര്‍ത്തിക്കുക. ജീവനക്കാരുടെ എണ്ണം കുറയ്ക്കണം. കടകളില്‍ തിരക്കുണ്ടാകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ലോക് ഡൗണില്‍ ഏതൊക്കെ മേഖലകളില്‍ ഇളവ് അനുവദിക്കണമെന്ന കാര്യം മന്ത്രിസഭാ യോഗം തീരുമാനിക്കും. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കുമെന്നാണ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നത്. കേന്ദ്ര നിര്‍ദേശങ്ങള്‍ ഇന്ന് ലഭിച്ചാല്‍ നാളെ ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *