സമ്പൂർണ ലോക്ക് ഡൗൺ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന് മന്ത്രി സഭായോഗം. രോഗ വ്യാപനം കൂടിയ മേഖലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മാർക്കറ്റുകളിൽ നിന്നാണ് രോഗ വ്യാപനം ഉണ്ടാകുന്നത്. കർശന പരിശോധന നടത്താനും യോഗത്തിൽ തീരുമാനിച്ചു.

സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഓൺലൈൻ മന്ത്രി സഭാ യോഗമാണ് ഇന്ന് നടന്നത്. മുഖ്യമന്ത്രി ക്ലിഫ് ഹൗസിലും മറ്റ് മന്ത്രിമാർ ഓഫീസുകളിലും വീടുകളിലുമിരുന്നാണ് യോഗത്തിൽ പങ്കെടുത്തത്. കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തത്. നിലവിൽ സമ്പൂർണ ലോക്ക് ഡൗൺ വേണ്ടെന്നാണ് ഭൂരിഭാഗം മന്ത്രിമാരും അഭിപ്രായപ്പെട്ടത്. മാർക്കറ്റുകൾ കേന്ദ്രീകരിച്ചുള്ള രോഗവ്യാപനം തടയുന്നതിന് മാർക്കറ്റുകളില്ഡ പരിശോധനയും നിയന്ത്രണവും ഏർപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *