ആലത്തൂർ എംപി രമ്യ ഹരിദാസ് ലോക്ക് ഡൗൺ നിർദേശങ്ങൾ പരസ്യമായി ലംഘിച്ചതായി പരാതി. ആലത്തൂർ പുതുക്കോട് ഗ്രാമ പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആളെ കൂട്ടി സന്ദർശനം നടത്തിയതായാണ് പരാതി.

രമ്യ 50ലധികം കോൺഗ്രസ് പ്രവർത്തകരോടൊപ്പം കമ്മ്യൂണിറ്റി കിച്ചണിൽ സന്ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നു.

ഇന്നലെയാണ് ആലത്തൂർ എംപി രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും പില സംഘടന നേതാക്കൾക്കൊപ്പം ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചുകൊണ്ട് ആലത്തൂർ ഗ്രാമ പഞ്ചായത്തിലെ വെങ്ങന്നൂരിലും, പുതുക്കോട് ഗ്രാമ പഞ്ചായത്തിലെ സാമൂഹിക അടുക്കളയിലും കൂട്ടംചേർന്നത്. സാമൂഹിക അടുക്കളയിൽ ജോലിചെയ്യുന്നവർക്ക് സഹായം നൽകാനെന്ന പേരിലായിരുന്നു രമ്യയുടെയും കൂട്ടരുടേയും സന്ദർശനമെന്നാണ് ആരോപണം. എംപി പുതുക്കോട്ടിൽ എത്തിയപ്പോൾ അമ്പതോളം ആളുകളും ഒപ്പം ഉണ്ടായിരുന്നു.

എംപി ഉൾപ്പെടെ സംഘത്തിലുള്ള നിരവധി ആളുകൾ മാസ്കോ മറ്റ് സുരക്ഷ ഉപകരണങ്ങേളോ ധരിച്ചിട്ടില്ല എന്നതും ചിത്രത്തിൽ വ്യക്തമാണ്.

കൊറോണ പശ്ചാത്തലത്തിൽ ആളുകൾ പൊതുസ്ഥലങ്ങളിൽ ഒത്തു ചേരരുത് എന്നാണ് സർക്കാർ നിർദേശം. ഇത് എംപി തന്നെ ലംഘിക്കുകയാണെന്നാരോപിച്ച് സിപിഎമ്മും, ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *