ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് പിറന്നാൾ ആഘോഷം നടത്തിയ ബിജെപി എംഎൽഎയ്ക്കെതിരെ നടപടി. കർണാടകയിൽ നിന്നുള്ള ബിജെപി എംഎൽഎ എം ജയറാമിനെതിരെയാണ് നടപടി. ഇയാൾക്ക് ബിജെപി കാരണം കാണിക്കൽ നോട്ടീസ് നൽകി. മൂന്ന് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

തുരുവേക്കര മണ്ഡലത്തിലെ എംഎൽഎയാണ് എം ജയറാം. കഴിഞ്ഞ ദിവസമാണ് ലോക്ക് ഡൗൺ ലംഘിച്ച് ജയറാം പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. കുട്ടികൾ ഉൾപ്പെടെ നൂറോളം പേരാണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. മധുരം നൽകിയും ബിരിയാണി വിതരണം ചെയ്തുമായിരുന്നു ആഘോഷങ്ങൾ. പിറന്നാൾ ആഘോഷത്തിനെതിരെ വ്യാപക വിമർശനം ഉയർന്നതോടയൊണ് ബിജെപി നടപടി സ്വീകരിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസും കേസെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *