നിരോധനാജ്ഞയും ലോക്ക് ഡൗണും ലംഘിച്ച് സെമിനാരിയിൽ കൂട്ട പ്രാർത്ഥന സംഘടിപ്പിച്ച വൈദികനും കന്യാസ്ത്രീകളും അടക്കം പത്ത് പേർ അറസ്റ്റിൽ. വയനാട് മാനന്തവാടി ചെറ്റപ്പാലം മിഷണറീസ് ഓഫ് ഫെയിത്ത് മൈനർ സെമിനാരിയിലാണ് സംഭവം നടന്നത്.
ഞായറാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു പ്രാർത്ഥന സംഘടിപ്പിച്ചത്. പ്രാർത്ഥന നടക്കുന്നുവെന്ന വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. തുടർന്ന് വൈദികനെ അടക്കം അറസ്റ്റ് ചെയ്യുകയായിരുന്നു.
വികാരി ഫാദർ ടോം ജോസഫ്, അസിസ്റ്റന്റ് വികാരി ഫാദർ പ്രിൻസ്, ബ്രദർ സന്തോഷ്, സിസ്റ്റർമാരായ സന്തോഷ, നിത്യ, മേരി ജോൺ, സെമിനാരി വിദ്യാർത്ഥികളായ ആഞ്ജല, സുബിൻ, മിഥുൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
നിരോധനാജ്ഞയും ലോക് ഡൗണും ലംഘിച്ചതിന് കേസെടുത്തതിന് പുറമെ സംസ്ഥാന സർക്കാരിന്റെ എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് 2020 പ്രകാരവും നടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *