ലോക് ഡൗൺ ഇളവിൽ നാളത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനം എടുക്കുമെന്നും ലോക് ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തിന്റെ സ്ഥിതി അനുസരിച്ച് ഇളവ് തീരുമാനം കേന്ദ്ര മാർഗരേഖ അനുസരിച്ചായിരിക്കും.

രാജ്യത്ത് രോഗം ഭേദമായവരുടെ നിരക്ക് കൂടുതൽ കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗവ്യാപനം കുറയുന്നു. നിയന്ത്രണം തുടരും.

ഹൈ റിസ്ക് മേഖലയിൽ നിന്നു വരുന്നവർക്ക് 28 ദിവസം ഐസൊലേഷൻ വേണം. അല്ലാത്തവർക്ക് 14 ദിവസം മതിയാകും.

കേന്ദ്രം ഇതുവരെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചില്ലെന്നും ഇത് വൈകാതെ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുബായ് ഭരണാധികാരികളുടെ നടപടി അഭിനന്ദനാർഹം. ഗൾഫിലേക്ക് മരുന്ന് എത്തിക്കാൻ സംവിധാനം ഏർപ്പെടുത്തും. വിദേശത്ത് കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങൾ തുറക്കും എന്ന് കേന്ദ്രം അറിയിച്ചു.

വളണ്ടിയർമാരുടെ പ്രവർത്തനം തടസ്സപ്പെടുത്തരുത്. ഡൽഹിയിലെ മലയാളി നഴ്സുമാരുടെ പ്രശ്നം ഡൽഹി സർക്കാറിന് ശ്രദ്ധയിൽപ്പെടുത്തും. ചെക്ക് പോസ്റ്റുകളിൽക്കൂടി വരുന്നവരെ എല്ലാ സ്ഥലത്തും പരിശോധിക്കാൻ നടപടി.

അണുനശീകരണ ടണലുകൾ അശാസ്ത്രീയമാണെന്നും ഇവയുടെ പ്രവർത്തനം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്ഷയ സെന്റർ തുറക്കുന്നത് പരിഗണനയിൽ ഉണ്ട്. സ്വകാര്യബസുകളുടെ സ്റ്റേജ് നികുതിയടക്കാൻ ഏപ്രിൽ 30 വരെ സമയം നൽകി. ലേണേഴ്സ് ലൈസൻസ് എടുത്തവരുടെ കാലാവധി പുനക്രമീകരിക്കാൻ തീരുമാനം.

റോഡുകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവർക്ക് അഭയകേന്ദ്രങ്ങൾ ഒരുക്കുന്നു. മാനസികമായ പ്രശ്നങ്ങൾ ഉള്ളവരെ മറ്റുള്ളവരിൽനിന്ന് മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചു. ഭക്ഷണത്തിന് ഉപരിയായ സൗകര്യങ്ങളും ഒരുക്കി നൽകും. എല്ലാ ജില്ലകളിലുമായി 21 കാൻസർ ചികിത്സാകേന്ദ്രങ്ങൾ ആരംഭിച്ചു.

വിഷുക്കൈനീട്ടം പദ്ധതിക്ക് ആവേശകരമായ പ്രതികരണം ലഭിച്ചു. അദാനി പോർട്ട് 5 കോടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *