രോഗവ്യാപനം പിടിച്ചു നിർത്താനായി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

ലോക് ഡൗൺ നിർദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ധ സമിതി ഉണ്ടാക്കി. മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമാണ് വിദഗ്ധ സമിതി അധ്യക്ഷൻ. 17 അംഗ സമിതിക്കാണ് സർക്കാർ രൂപം നൽകിയത്. ജൻധൻ യോജന പ്രകാരമുള്ള പണം നാളെ മുതൽ വിതരണം ചെയ്യും.

ബാങ്കുകളിൽ അടുത്ത മൂന്നു ദിവസം തിരക്ക് ഒഴിവാക്കാൻ നിർദേശം. പൊലീസിനും ബാങ്കുകൾക്ക് നിർദ്ദേശം നൽകി.

198 റേഷൻ കടകളിൽ പരിശോധന നടത്തി. 19 കേസുകൾ എടുത്തു. 12,000 രൂപ പിഴ ചുമത്തി.

സുരക്ഷാ മുൻകരുതലായി മാസ്ക്കുകൾ ധരിക്കണം. മാസ്ക് ധരിക്കൽ സംസ്കാരം ആക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒന്നിലധികം രോഗലക്ഷണങ്ങൾ ഉള്ളവരേയും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരെയും പരിശോധിക്കും.

കർഷകർക്കുള്ള സഹായം പരിഗണനയിൽ ഉണ്ട്. വെറ്റില, താമര, സ്ട്രോബറി കർഷകർക്ക് സഹായം നൽകും. മീനിൽ മായം കലർത്തുന്നവർക്കെതിരെ നടപടി ഉണ്ടാകും.

ലോക് ഡൗണിൽ കുടുങ്ങിയ തൊഴിലാളികൾക്ക് ക്ഷേമ നിധിയിൽ നിന്ന് ധനസഹായം നൽകും. ബസ്, ടാക്സി, ഓട്ടോ തൊഴിലാളികൾക്ക് ധനസഹായം നൽകും. ബാർ തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം നൽകും. 10,000 രൂപയുടെ പലിശരഹിത വായ്പയും നൽകും.നിർമ്മാണ തൊഴിലാളികൾക്ക് 1000 രൂപ വീതവും വക്കീൽ ഗുമസ്തൻമാർക്ക് 3000 രൂപ വീതവും ധനസഹായം നൽകും. ചുമട്ടുതൊഴിലാളികൾക്കും സഹായം നൽകും.

സമൂഹ അടുക്കളയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് മുഖ്യമന്ത്രി. കമ്മ്യൂണിറ്റി കിച്ചണിൽ ബാഹ്യ ഇടപെടൽ വേണ്ട. സൗജന്യഭക്ഷണം അർഹത നോക്കി മാത്രം നൽകുക. ഇഷ്ടക്കാർക്ക് ഭക്ഷണം നൽകാം എന്ന് കരുതരുത്. കോട്ടയം നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിൽ പണം പ്രശ്നമല്ല. തനത് ഫണ്ടിൽ അഞ്ചുകോടി രൂപ ബാക്കിയുണ്ട്. കമ്മ്യൂണിറ്റി കിച്ചണിന്റെ ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കാണ്. കഴിഞ്ഞ ദിവസത്തേക്കാൾ ഇന്ന് കൂടുതൽ ഭക്ഷണം നൽകി.

ഇടുക്കി ഒഴികെ ഉള്ള സ്ഥലങ്ങളിൽ കൺസ്യൂമർഫെഡ് അവശ്യസാധനങ്ങൾക്ക് ഹോം ഡെലിവറി നടത്തും.

കേരളം അതിർത്തി മണ്ണിട്ട് അടച്ചു എന്ന വാർത്ത വ്യാജം. അതിർത്തി മണ്ണിട്ട് അടയ്ക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിർത്തിക്കപ്പുറം സഹോദരന്മാർ.

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതി നിശ്ചയിച്ചു എന്ന വാർത്ത വ്യാജം. പരീക്ഷ തീയതി തീരുമാനിച്ചിട്ടില്ല.

പോലീസിന് കിൻലെ ഒരു ലക്ഷം കുപ്പി വെള്ളം നൽകും .

1000 റാപ്പിഡ് കിറ്റുകൾ എത്തി. കിറ്റുകൾ എത്തിച്ചത് പൂനെയിൽ നിന്ന്. 2000 കിറ്റുകൾ ഞായറാഴ്ച എത്തും. പരിശോധന വേഗത്തിൽ ആക്കുന്നതാണ് കിറ്റുകൾ. രണ്ടരമണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭ്യമാകും. റാപ്പിഡ് കിറ്റുകൾ എത്തിക്കാൻ മുൻകൈയെടുത്തതിന് ശശി തരൂരിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം.

പ്രതിസന്ധി മറികടക്കാൻ ക്ഷിപ്രസാധ്യമല്ല. എല്ലാം മറന്നുള്ള കൂട്ടായ്മ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങൾക്കും സാലറി ചലഞ്ച്. കേരളത്തിലെ കേന്ദ്ര സർക്കാർ ജീവനക്കാരും അണിചേരണം. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *