വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുവേണ്ട സഹായം നല്കാന് രാഹുല്‍ ഗാന്ധി എംപി. കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി ഡിജിറ്റല്‍ സാമഗ്രികള്‍ നല്‍കും. ഭൗതിക സാഹചര്യം ഒരുക്കും. വേണ്ട സാമഗ്രികളുടെ വിവരങ്ങള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയനും കലക്ടര്‍ അദീല അബ്ദുല്ലയ്ക്കും രാഹുല്‍ ഗാന്ധി എംപി കത്തയച്ചു. ഓണ്‍ലൈന്‍ പാഠ്യരീതിയെ രാഹുല്‍ ഗാന്ധി സ്വാഗതം ചെയ്തു. ആദിവാസി മേഖലയിലെ പല വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിനായുള്ള സാഹചര്യമില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടതായും അതിനുവേണ്ട പരിഹാരം കാണുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.