വളം, വിത്ത്, കീടനാശിനി കടകൾ രാവിലെ 7 മുതൽ 11 വരെ പ്രവർത്തിക്കാം. ബുക്ക് ഷോപ്പുകൾ ഒന്നോ രണ്ടോ ദിവസം തുറക്കാം. കടകളിൽ എത്തുന്നവർ ശാരീരിക അകലം പാലിക്കണം. ലോക് ഡൗൺ ലംഘനം ഉണ്ടാകരുത്. ലോക് ഡൗൺ നിർദ്ദേശങ്ങൾ കർശനമായി തന്നെ പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പരിശോധനാ സംവിധാനങ്ങൾ വർദ്ധിപ്പിക്കും. 4 ദിവസം കൊണ്ട് നാല് പുതിയ ലാബുകൾ പ്രവർത്തനമാരംഭിച്ചു. ഓരോ ജില്ലയിലും ഓരോ ലാബ് വീതം. സ്വകാര്യ ലാബുകൾക്ക് പരിശോധന അനുമതി നൽകി. വിപുലമായ പരിശോധനാ സൗകര്യങ്ങൾ ലഭ്യമാക്കും.

വായ്പാ പരിധി ഉയർത്തണം. വായ്പയെടുത്തേ മുന്നോട്ടു പോകാനാവൂ. വായ്പാ പരിധി അഞ്ച് ശതമാനമായി ഉയർത്തണം.

കാസർകോട്ടെ രോഗികൾക്ക് സഹായം. ആവശ്യമെങ്കിൽ ആകാശമാർഗം ആശുപത്രിയിൽ എത്തിക്കും. N 95 മാസ്ക് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകും. ജനങ്ങൾക്ക് സാധാരണ തുണി മാസ്ക് മതി.

സ്വകാര്യ ആശുപത്രികളുടെ പണം അടവ് നീട്ടും. വൈദ്യുതി, വെള്ളക്കരം അടവ് തിയ്യതി മാറ്റും.

നല്ല മത്സ്യലഭ്യത ഉറപ്പാക്കും. ചീഞ്ഞ മത്സ്യം വിൽക്കാനുള്ള ശ്രമം തടയും. മീൻ വീടുകളിലെത്തിക്കുന്ന സ്ത്രീകളെ തടയരുത്.

കോവിഡ് കാലത്ത് എല്ലാ ബാങ്കുകളും ജപ്തി നടപടികൾ ഒഴിവാക്കണം. മൂന്നുമാസത്തെ മൊറട്ടോറിയം അപര്യാപ്തമാണ്. കാലയളവ് നീട്ടി നൽകാൻ ആവശ്യപ്പെട്ടു.

സർക്കസ് കലാകാരന്മാർക്ക് സഹായം നൽകും. തയ്യൽ, ആഭരണ, ഈറ്റ തൊഴിലാളികൾക്ക് 1000 രൂപ സഹായം പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾക്ക് 2000 രൂപ വീതം സഹായം നൽകും. നഗരസഭാ ശുചീകരണ തൊഴിലാളികൾക്ക് യാത്ര പാസ് നൽകും. ഭക്ഷണ കിറ്റ് വിതരണം തുടങ്ങി. സിമൻറ് സൂക്ഷിപ്പ് സംബന്ധിച്ചുള്ള വിഷയം പരിഹരിക്കും.

നഗരസഭകളിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് ടു നിയമന ഉത്തരവ് നൽകി.

വ്യവസായ മേഖലയ്ക്ക് പ്രത്യേക പാക്കേജ് വേണം എന്ന ആവശ്യം പ്രധാനമന്ത്രിയുടെ അടുത്ത് ആവശ്യമുന്നയിച്ചു. ഒരു വ്യവസായവും അടയ്ക്കാൻ ഇടയാക്കില്ല. വ്യവസായികൾക്ക് ആശങ്കവേണ്ട. മാലിന്യമില്ലാത്ത വ്യവസായങ്ങൾക്ക് 16 ദിവസം കൊണ്ട് അനുമതി നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *