ചെറിയൊരു വാട്ട്സ് ആപ്പ് കൂട്ടായ്മയില്‍ നിന്ന് വന്ന ആശയം ബിസിനസ്സ് സംരംഭമാക്കി മാറ്റി ഒരു കൂട്ടം ആളുകള്‍. നിരവധി ബിസിനസ്സ് ആശങ്ങള്‍ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു സൗഹൃദ വാട്ട്സ് ആപ്പ് കൂട്ടായ്മയില്‍ നിന്നാണ് ഇത്തരം ഒരു ആശയം ഉണ്ടായത്. 200 പേരായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്.
ബിസ്നസ്സ് ചെയ്യാന്‍ താല്‍പ്പര്യമുള്ള ഒരേ ആശയങ്ങളുള്ള അന്‍പത് പേര് ചേര്‍ന്നാണ് ക്രൗഡ് ബിസ് എന്ന് ബിസിനസ്സ് സംരംഭം ആരംഭിക്കാന്‍ തീരുമാനിച്ചത്. പിന്നീട് ഇത് മുപ്പത് പേരിലേക്ക് ചുരുങ്ങി. ഈ കമ്പനിക്കു കീഴില്‍ ഒട്ടേറെ ബിസിനസ്സ് ആശങ്ങള്‍ നടപ്പില്‍ വരുത്തുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. കമ്പനിയിലെ അംഗങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡ്, ഓപ്പറേഷന് ടീം, ബിസിനസ്സ് ഡെവലപ്പ്മെന്റ് എന്നിങ്ങനെ ഒട്ടേറെ ഗ്രൂപ്പുകളായി തിരിയുകയും കമ്പനി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
ക്രൗഡ് ബിസിന്റെ ആദ്യ സംരംഭമായി ഡിമാക് എന്ന കമ്പനി കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു. അഡ്വര്‍ടൈസ്മെന്റ്സ്, ഇവന്റ് മാനേജ്മെന്റ് എന്നിവയാണ് ഡിമാക് പ്രദാനമായും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍.