എല്ലാവർക്കും വിഷു ആശംസകളും അംബേദ്കർ ജയന്തി ആശംസകളും നേർന്ന് മുഖ്യമന്ത്രി. വിഷുക്കൈനീട്ടം നാടിനുവേണ്ടി ദുരിതാശ്വാസ നിധിയിലേക്ക് നൽകാമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

ലോക് ഡൗണിൽ കേന്ദ്ര നിർദ്ദേശ പ്രകാരം സംസ്ഥാനത്ത് നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി മന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയന്ത്രണങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനം പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം.

ജാഗ്രതയിൽ തെല്ലും കുറവ് വരുത്താൻ ആകില്ല. ആൾക്കൂട്ടവും അവഗണനയും ആപത്തു വിളിച്ചു വരുത്തും. രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ജാഗ്രത പാലിക്കുന്നത് കർശനമായി തുടരണം.

പ്രവാസികളുടെ പ്രശ്നം മുഖ്യമാണ്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്ക് ഇന്നും കത്തയച്ചിട്ടുണ്ട്. പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു. പ്രവാസികളുടെ പരിശോധനയും നിരീക്ഷണവും സംസ്ഥാനം ഉറപ്പുവരുത്തും. പൂർണ്ണ സുരക്ഷ ഉറപ്പാക്കും.

പ്രതിരോധം ഏകോപിപ്പിക്കാൻ നാലു വനിതാ പോലീസ് സ്റ്റേഷനുകൾ ചുമതല നൽകി. വാഹനങ്ങൾ അണുവിമുക്തമാക്കി.

22,533 സ്ഥലങ്ങളും 32,265 വാഹനങ്ങളും അണു വിമുക്തമാക്കി.

കോവിസ് ടെസ്റ്റിംഗ് ശരിയായ രീതിയിൽ പുരോഗമിക്കുന്നു. 42 പേർക്ക് മരുന്നുകൾ എത്തിച്ചു നൽകി. കേന്ദ്ര സർക്കാറാണ് പരിശോധന കിറ്റ് നൽകേണ്ടത്. ഇത് ലഭിക്കുന്നത് വൈകുന്നു.

ഇന്ന് കൂടുതൽ ജനങ്ങൾ പുറത്തിറങ്ങുന്ന പ്രവണത ഉണ്ടായി. പൊതുസ്ഥലത്ത് കൂടുതൽ പേര് എത്തുന്നത് തടയും.

ഡയാലിസ് രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ സർക്കാർ സേവനം ലഭ്യമാക്കും. തമിഴ്നാട് അതിർത്തിയിലൂടെ ആളുകൾ കടക്കുന്നത് കർശനമായി തടയും. ഡയാലിസിസിനായി യാത്രാ സൗകര്യം ഒരുക്കാൻ സന്നദ്ധ സംഘങ്ങളേയും ഉപയോഗിക്കും.

കോട്ടയത്ത് എലിപ്പനിയും ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തത് ഗൗരവതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സഹായം നൽകും . ലക്ഷദ്വീപ് നിവാസികൾക്ക് ഭക്ഷണം എത്തിക്കും.

കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. പന്തൽ, കമ്പ്യൂട്ടർ സ്ഥാപനങ്ങൾ തുറക്കാം. ആഴ്ചയിൽ രണ്ടുദിവസം പ്രവർത്തിക്കാനാണ് അനുമതി. വെറ്റില കർഷകർക്ക് ആഴ്ചയിൽ ഒരു ദിവസം വെറ്റില വിപണികളിൽ എത്തിക്കാം. ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനങ്ങൾ ആഴ്ചയിൽ ഒരു ദിവസം തുറക്കുന്നത് പരിഗണിക്കും. കോക്ലിയർ ഇംപ്ലാന്റ് (ശ്രവണ സഹായി) യൂണിറ്റുകൾ റിപ്പയർ ചെയ്യുന്ന കടകൾക്ക് ഒരുദിവസം തുറക്കാം.

തിരുവല്ലയിൽ നോക്കുകൂലി ആവശ്യപ്പെട്ട് ശ്രദ്ധയിൽപ്പെട്ടു. ഇത് അംഗീകരിക്കില്ല. നോക്കുകൂലി അവസാനിപ്പിച്ചതാണ്. ഇതിനെതിരെ ശക്തമായ നടപടി എടുക്കും. അംഗീകൃത കൂലിക്ക് അർഹരെങ്കിൽ ലഭിക്കും.

ഒന്നു മുതൽ 10 വരെ ക്ലാസ്സുകളിലെ പുസ്തകങ്ങൾ ഓൺലൈനിൽ ലഭ്യമാകും. ഹയർസെക്കൻഡറി, അധ്യാപക കൈപുസ്തകം എന്നിവ NCERT സൈറ്റിൽ നിന്ന് ലഭ്യമാണ്. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട പാഠപുസ്തകങ്ങൾ ഓൺലൈനിൽ ലഭിക്കും.
സ്കൂളുകളുടെ അറ്റകുറ്റപ്പണി തീർക്കാൻ അനുമതി നൽകി.

സമൂഹ അടുക്കളയിൽ രാഷ്ട്രീയം ഒഴിവാക്കണം. രാഷ്ട്രീയം ഒഴിവാക്കി കൂട്ടായി പ്രവർത്തിക്കണം. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *