വെബ്ഡസ്ക്:
040920/1150

വെഞ്ഞാറമുട് ഇരട്ടക്കൊല കേസിൽ കോൺഗ്രസ് നേതാക്കൾക്ക് വ്യക്തമായ പങ്കുണ്ടെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. കേസിലെ പ്രതികൾക്കൊപ്പം കൊലപാതകത്തിന്റെ ​ഗൂഡാലോചനയിൽ ഡി.സി.സി നേതാക്കൾ നേരിട്ട് പങ്കെടുത്തുവെന്നും എഎ റഹീം ആരോപിച്ചു.

ഈ കേസിലെ പ്രധാന പ്രതികളുടൊപ്പം ബ്ലോക്ക് കോൺഗ്രസ് നേതാവ് പുരുഷോത്തമൻ നായർ സംഭവസ്ഥലത്ത് ഒരുമിച്ചുണ്ടായിരുന്നു. മുഖ്യപ്രതിയായ സജീവും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും കൊലപാതകത്തിന്റെ ആസൂത്രണത്തിൽ നേരിട്ട് പങ്കെടുത്തു. കഴിഞ്ഞ ദിവസം പിടിയിലായ ഉണ്ണി എന്ന ബിജു ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റും കോൺഗ്രസ് വാർഡ് പ്രസിഡന്റുമാണ്. മറ്റൊരു കൊലക്കേസിലെ പ്രതിയുമാണിയാൾ. സമാധാനം പ്രസംഗിക്കുന്ന കോൺഗ്രസ് നേതൃത്വം പ്രതികളെ ഇതുവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും റഹീം വിമർശിച്ചു.

കോൺഗ്രസ് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായതിനാലാണ് പ്രതികളെ പാർട്ടിയിൽ നിന്ന് പുറത്താക്കാത്തത്. അറസ്റ്റിലായ പ്രതികളുടെ നിയമസംരക്ഷണം കോൺഗ്രസ് ഏറ്റെടുത്തിരിക്കുകയാണ്. പാർട്ടിക്കാരായ പ്രതികളെ സംരക്ഷിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

https://www.facebook.com/watch/?v=839701399912214&extid=QvbRkoSvJNe2vqI7

കൊലപാതകത്തിൽ പാർട്ടിക്കുണ്ടായ അപമാനം മറച്ചുവയ്ക്കാനായി തെറ്റായ പ്രചരണങ്ങൾ നടത്തി കോൺഗ്രസ് നേതൃത്വം ഇരകളെ അവഹേളിക്കുകയാണ്. ഭാവിയിൽ കേസിലെ പ്രതികൾ ശിക്ഷിക്കപ്പെടരുതെന്ന് ലക്ഷ്യമിട്ട് അന്വേഷത്തെക്കുറിച്ച് സംശയങ്ങൾ ജനിപ്പിക്കുന്നതിന് അടൂർ പ്രകാശിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ട്. ഇത്തരത്തിൽ അന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയെ കോൺഗ്രസ് ചോദ്യ ചെയ്യുന്നത് പ്രതികൾക്ക് വേണ്ടിയാണെന്നും റഹീം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *