സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുത്തുന്നതിനും മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ജയ്ഹിന്ദ് ചാനലിനെതിരെ കേസ്. ഇതിനായി എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസ് ചാനല്‍ ജയ്ഹിന്ദിനെതിരെ കേസെടുക്കും. വീഡിയോയില്‍ എഡിറ്റിംഗ് നടത്തി മുഖ്യമന്ത്രിക്ക് പിറകില്‍ നില്‍ക്കുന്നത് സ്വപ്ന എന്ന് തെറ്റിദ്ധരിപ്പിച്ച് സംപ്രേഷണം നടത്തുകയാണ് ജയ്ഹിന്ദ് ചാനല്‍ ചെയ്തത്.

യഥാര്‍ത്ഥ വീഡിയോയില്‍ മുഖ്യമന്ത്രിക്ക് പുറകില്‍ നില്‍ക്കുന്നത് യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയാണ്. യുഎഇ കോണ്‍സുലേറ്റ് ജനറല്‍ സൗത്ത് ഇന്ത്യ ഇന്‍ ചാര്‍ജ് ഹെര്‍ എക്‌സലന്‍സി ജുമാ അല്‍ ഹുസൈന്‍ റഹ്‌മ അല്‍ സാബിയാണ്.

Leave a Reply

Your email address will not be published. Required fields are marked *