മൂവി ഡസ്ക് :

മമ്മുട്ടിയും സന്തോഷ്‌ മാധവനും അണിനിരക്കുന്ന വൺ മലയാളം പൊളിറ്റിക്കൽ ത്രില്ലർ സിനിമയുടെ ടീസർ പുറത്തിറങ്ങി. ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക് പേജിലാണ് ടീസർ ആദ്യം പങ്കുവെച്ചത്. രാഷ്ട്രീയ മനസുള്ള മലയാളം പ്രേക്ഷകർക്ക് തന്റെ ജന്മദിനത്തിന് മമ്മുട്ടി നൽകുന്ന പിറന്നാൾ സമ്മാനം ഇക്കുറി ഈ പൊളിറ്റിക്കൽ ത്രില്ലർ സിനിമയാണ്.

കടക്കൽ ചന്ദ്രൻ ആയിട്ടാണ് മമ്മുട്ടിയുടെ മാസ് എൻട്രി. സാധാരണക്കാർക്ക് വേണ്ടി അവസാനത്തെ കളികൾക്കും തയ്യാറാകുന്ന ചന്ദ്രന്റെ മാസ് ഡയലോഗ് ടീസറിൽ ഉണ്ട്.നിമിഷ സജയൻ, ജോർജ്, രഞ്ജിത്ത്, സലീംകുമാർ തുടങ്ങിയ പ്രമുഖ നടീ നടന്മാർ അണിനിരക്കുന്നുണ്ട് സിനിമയിൽ.

Leave a Reply

Your email address will not be published. Required fields are marked *