ഇന്ന് കേരളത്തിൽ കോവിഡ് ബാധ ഒരാൾക്ക് മാത്രം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂർ സ്വദേശിക്കാണ് രോഗബാധ ഉണ്ടായത്. രോഗം പകർന്നത് സമ്പർക്കം വഴിയാണ്.
ഇന്ന് 7 പേർക്ക് പരിശോധനാഫലം നെഗറ്റീവായി. എട്ടുപേർ രോഗമുക്തരായി. ഇന്ന് 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 167 പേർ ഇപ്പോൾ ചികിത്സയിലാണ്.
കേരളത്തില്‍ 387 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 264 പേർ വിദേശത്ത് നിന്നും സംസ്ഥാനത്തിനു പുറത്തു നിന്നും വന്നവരാണ്. എട്ടു പേർ വിദേശികളാണ്. സമ്പർക്കം മൂലം രോഗം ഉണ്ടായത് 114 പേർക്കാണ്. കേരളത്തിൽ 218 പേരാണ് രോഗം പൂർണ്ണമായും ഭേദമായി ആശുപത്രി വിട്ടത്.