തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയാന് പ്രധാനമന്ത്രി നരേന്ദ്രമോഡി ആഹ്വാനം ചെയ്ത ജനതാ കര്ഫ്യൂ ആരംഭിച്ചു.രാവിലെ ഏഴു മുതല് രാത്രി ഒൻപത് വരെയാണ് ജനത കര്ഫ്യൂ.റോഡ്, റെയില്, വ്യോമ ഗതാഗതം നിലയ്ക്കും. കെഎസ്‌ആര്ടിസിയും മെട്രോറെയിലും ഉള്പ്പെടെ നിര്ത്തിവയ്ക്കും.

സ്വകാര്യബസുകളും ഓട്ടോ-ടാക്സി സര്വീസുകളുമില്ല. സ്വകാര്യ വാഹനങ്ങളും സർവീസ് നടത്തുന്നില്ല. പെട്രോള് പമ്പുകൾ പ്രവർത്തിക്കുന്നില്ല . എന്നാല്, ആംബുലന്സ് ഉള്പ്പടെ അവശ്യസര്വ്വീസിനുള്ള വാഹനങ്ങള്ക്ക് ഇന്ധനം നല്കും.
അതിനായി പ്രത്യേക ക്രമീകരണമേർപ്പെടുത്തും. മെഡിക്കല് സ്റ്റോറുകള് തുറക്കും. എല്ലാവരും വീടുകളില് കഴിയുന്നതിനാല് കുടുംബാംഗങ്ങള് പരിസര ശുചീകരണം നടത്തണമെന്ന് സംസ്ഥാന സര്ക്കാര് നിര്ദ്ദേശിച്ചു. അത്യാവശ്യകാര്യങ്ങള്ക്ക് പുറത്തിറങ്ങിയവരെ മാത്രമാണ് അങ്ങിങ്ങ് കാണാനാവുന്നത്.ആശുപത്രികളുടെ ഭാഗമായ ക്യാന്റീനുകള് പ്രവര്ത്തിപ്പിക്കണമെന്ന് ജില്ലാ അധികൃതര് കഴിഞ്ഞദിവസം നിര്ദേശിച്ചിരുന്നു. അല്ലാത്തപക്ഷം രോഗികള്ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നതിനാലാണ് ഇത്.
കൊച്ചി നഗരവും ജനത കര്ഫ്യൂവിനോട് അനുകൂലമായാണ് ആദ്യമണിക്കൂറുകളില് പ്രതികരിക്കുന്നത്. വ്യാപാരസ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്.ചുരുക്കം ചില സ്വകാര്യവാഹനങ്ങള് മാത്രമാണ് നിരത്തിലുള്ളത്.
കൊറോണ ബാധയുടെ പശ്ചാത്തലത്തില് കടുത്തനിയന്ത്രണങ്ങളാണ് കാസര്കോട് ജില്ലയില് ഏര്പ്പെടുത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *