സംസ്ഥാനത്ത് ഇന്ന് ആറ് കൊവിഡ് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. എറണാകുളം, മലപ്പുറം, കാസർഗോഡ്, കണ്ണൂർ, ഇടുക്കി എന്നീ ജില്ലകളിലാണ് കൊവിഡ് മരണങ്ങളുണ്ടായത്.

ഇടുക്കി നെടുങ്കണ്ടത്ത് ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരിച്ചത് തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്യയാണ് (58). എറണാകുളത്ത് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശിയും മരിച്ചു. സി കെ ഗോപിയാണ് മരിച്ചത്. 70 വയസായിരുന്നു. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു.

കൂടാതെ ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് മരിച്ച 11 മാസം പ്രായമായ കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പുളിക്കൽ സ്വദേശി റമീസിന്റെ മകൾ ആസ്യക്ക് ആന്റിജൻ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇന്നലെ മരിച്ച കുഞ്ഞിന്റെ കൊവിഡ് ടെസ്റ്റ് പോസിറ്റീവാകുകയായിരുന്നു.

കാസർഗോഡ് ജില്ലയിൽ ഇന്ന് രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ടി ഹസൈനാർ ഹാജി (78), ഷെഹർബാനു (73) എന്നിവരാണ് മരിച്ചത്.

കണ്ണൂരിൽ കൊവിഡ് ബാധിച്ച് മരിച്ചത് ചക്കരക്കല്ല് തലമുണ്ട സ്വദേശി സജിത് ആണ്. 40 വയസായിരുന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സജിത്. ഇന്ന് രാവിലെ 9.45 നായിരുന്നു മരണം. രോഗം ബാധിച്ചത് ആശുപത്രി വാർഡിൽ നിന്നെന്ന് സംശയമുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കഴിഞ്ഞ മാസം 15ന് ആയിരുന്നു.

പ്രമേഹം, ന്യൂമോണിയ എന്നീ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു സജിത്. ആദ്യ രണ്ട് കൊവിഡ് പരിശോധനാ ഫലങ്ങൾ നെഗറ്റീവായിരുന്നു. വീണ്ടും സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പരിചരിക്കാൻ വേണ്ടി നിന്ന അടുത്ത ബന്ധുവിന്റെ ആദ്യ ഫലവും പോസിറ്റീവ് ആയി.

Leave a Reply

Your email address will not be published. Required fields are marked *