ഇന്ന് കേരളത്തിൽ 11 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂർ ജില്ലയിൽ 7 പേർക്കും കോഴിക്കോട് ജില്ലയിൽ 2 പേർക്കും കോട്ടയം മലപ്പുറം ജില്ലകളിൽ ഇതിൽ ഓരോരുത്തർക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗബാധിതരിൽ അഞ്ചുപേർ വിദേശത്തുനിന്ന് എത്തിയവരാണ്. മൂന്നു പേർക്ക് രോഗബാധ സമ്പർക്കത്തിലൂടെയുമാണ് ഉണ്ടായത്.
ഇന്ന് ഒരാൾ മാത്രമാണ് രോഗമുക്തി നേടിയത്. ഇന്ന് 95 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 437പേർക്ക്. 127പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നത് 29,150 പേരാണ്.