സംസ്ഥാനത്ത് 11 പേർക്കാണ് ഇന്ന് കോവിഡ് സ്വീകരിച്ചിട്ടുള്ളത്. ഇതിൽ ആറുപേർ കാസർഗോഡ് ജില്ലക്കാരാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം പാലക്കാട്, കണ്ണൂർ ജില്ലകളിൽ നിന്ന് ഓരോരുത്തർക്കുമാണ് ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ അഞ്ചു പേർ ദുബായിൽ നിന്ന് വന്നവരാണ്. കാസർകോട് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ള മൂന്നുപേരും കണ്ണൂർ ,എറണാകുളം ജില്ലയിൽ ഓരോരുത്തരുമാണ് ദുബായിൽ നിന്നും എത്തിയത്. മൂന്ന് പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയവരാണ്. ഇതോടെ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവർ ആലപ്പുഴ, കൊല്ലം, കാസർഗോഡ് ജില്ലകളിൽ ഉള്ളവരാണ്.

Leave a Reply

Your email address will not be published. Required fields are marked *