സംസ്ഥാനത്ത് ഇന്ന് നെഗറ്റീവ് കേസുകളേക്കാൾ കൂടുതൽ പോസിറ്റീവ് കേസുകൾ. ഇന്ന് കേരളത്തിൽ 19 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 10 പേർ കണ്ണൂർ ജില്ലയിലുള്ളവരാണ്. പാലക്കാട് 4 പേർക്കും കാസർകോട് 3 പേർക്കും മലപ്പുറം കൊല്ലം ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

കണ്ണൂരിൽ ഒൻപത് പേർ വിദേശത്ത് നിന്ന് വന്നവരാണ്. കണ്ണൂരിൽ ആകെ കോവിഡ് ബാധിതരുടെ എണ്ണം 104 ആയി. കണ്ണൂരിൽ ഒരു വീട്ടിൽ 10 പേർക്ക് സമ്പർക്കം മൂലം രോഗബാധ ഉണ്ടായി.

ഇന്ന് 16 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 426 പേർക്ക്. 117 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതിൽ 57 പേരും കണ്ണൂർ ജില്ലക്കാരാണ്. സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നത് 36,666 പേരാണ്. 572 പേർ രോഗമുക്തി നേടി.

Leave a Reply

Your email address will not be published. Required fields are marked *