സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഏഴുപേർ വിദേശികൾ ആണ് .

കാസർകോട് 8 പേർക്കും ഇടുക്കിയിൽ 5 പേർക്കും കൊല്ലത്ത് രണ്ട് പേർക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
ഇതുവരെ സംസ്ഥാനത്ത് 256 പേർക്ക് രോഗം സ്ഥിരീകരിച്ചു. 256 പേർ ആശുപത്രികളിൽ ചികിത്സയിലാണ്.

165,930 പേർ സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലാണ്. 643 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *