സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കോവിഡ് 19. കാസര്‍കോട് 10, മലപ്പുറത്ത് 5 , പാലക്കാടും വയനാടും 3 വീതവും കണ്ണൂര്‍ 2, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരിലുമാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. 14 പേര് പുറത്തുനിന്നും വന്നവരാണ്. ഏഴ് പേര് വിദേശത്ത് നിന്നും ചെന്നൈ രണ്ട്, മുംബൈ നാല് ബെംഗളുരൂ ഒന്ന് എന്നിങ്ങനെയുള്ള പ്രദേശങ്ങളില്‍ നിന്നും വന്നവരാണ് ഇവര്‍.
സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞു. സമ്പർക്കത്തിലൂടെയാണ് 11 പേര്‍ക്ക് വന്നത്. കാസര്‍കോട് ഏഴ് പേര്‍ക്ക് വയനാട്ടില്‍ മൂന്ന് പേര്‍ക്ക് പാലക്കാട് ഒരാള്‍ക്കും സമ്പർക്കത്തിലൂടെയാണ് വന്നത്. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ കാസര്‍കോടും ഒരു പൊലീസുകാരന് വയനാട്ടിലും കൊവിഡ് ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു.