ഇന്ന് കേരളത്തിൽ 3 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ണൂർ ജില്ലയിൽ 2 പേർക്കും പാലക്കാട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരില്‍ 2 പേർക്ക് രോഗം പകർന്നത് സമ്പർക്കം വഴിയാണ്. ഒരാൾ വിദേശത്തു നിന്ന് വന്നതാണ്.

ഇന്ന് 19 പേർക്ക് പരിശോധനാഫലം നെഗറ്റീവായി. ഇന്ന് 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരളത്തില്‍ 378 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 178 പേർ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *