തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ ഒറ്റദിവസത്തെ വര്‍ധനയാണ്. പാലക്കാട് 26, കണ്ണൂര്‍ 8, കോട്ടയം 6, എറണാകുളം, മലപ്പുറം 5 വീതം, തൃശൂര്‍, കൊല്ലം 4 വീതം, കാസര്‍ഗോഡ്, മലപ്പുറം 3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 33 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി (തമിഴ്നാട് -9, മഹാരാഷ്ട്ര 15, ഗുജറാത്ത്‌ 5, കര്‍ണാടക 2, പോണ്ടി, ഡല്‍ഹി -1 ). സമ്പര്‍ക്കം മൂലം ഏഴ് പേര്‍ക്കും രോഗം പിടിപെട്ടു. അതേസമയം, ഇന്ന് 10 പേരുടെ ഫലം നെഗറ്റീവായി.

Leave a Reply

Your email address will not be published. Required fields are marked *