സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ രണ്ടുപേർക്ക് വീതവും കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിൽ മൂന്നുപേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 215 ആയി.

ഇന്നു മാത്രം സംസ്ഥാനത്ത് 150 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 6381 പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആണ്.
വിവിധ ജില്ലകളിലായി 163129 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 162471 പേർ വീടുകളിലും 658 ആശുപത്രികളിലും ആണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *