കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന മാഹി സ്വദേശി പി മെഹ്റുഫ്(71) മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ നാല് ദിവസമായി ചികിത്സയിലായിരുന്നു. വൃക്കരോഗവും ഹൃദ്രോഗവും ഉള്ളയാളായിരുന്നു മഹറൂഫ്. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമല്ല. കേരളത്തിലെ മൂന്നാമത്തെ കൊവിഡ് മരണമാണ് ഇത്.
മാര്‍ച്ച് 26നാണ് മഹറൂഫിന് പനി ബാധിക്കുന്നത്. തുടര്‍ന്ന് തലശ്ശേരിയിലുള്ള ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. രൂക്ഷമായ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 31ന് ഇതേ ആശുപത്രിയില്‍ അഡ്മിറ്റായി. അസുഖം മൂര്‍ച്ഛിച്ചതോടെ അന്ന് വൈകിട്ട് കണ്ണൂര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മരിച്ചയാള്‍ ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂര്‍ പഞ്ചായത്തുകളില്‍ യാത്ര ചെയ്തിട്ടുണ്ട്. ഇതിന് പുറമെ പൊതുചടങ്ങുകളിലും പങ്കെടുത്തിരുന്നുവെന്നാണ് വിവരം. മാര്‍ച്ച് 15 മുതല്‍ 21 വരെ മതചടങ്ങുകളിലും വിവാഹ നിശ്ചയത്തിലും പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്.