തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാനായി ഇനി ഉപദേശമില്ലെന്നും പിഴയടക്കം കര്‍ശന നടപടിയിലേക്ക് നീങ്ങുകയാണണെന്നും ഡിജിപി വ്യക്തമാക്കി. പോലീസ് ഇറങ്ങുന്നത് സാമൂഹിക അകലം ഉറപ്പാക്കാനാണെന്നും ജനങ്ങളുടെ ജാഗ്രത കുറയുന്നതിനാലാണ് നിയന്ത്രണം കടുപ്പിക്കുന്നതെന്നും ഡിജിപി പറഞ്ഞു.

ക്വാറന്റീനില്‍ പോയ ഉദ്യോഗസ്ഥരൊഴികെ എല്ലാവരും അതാത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കീഴില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇപ്പോള്‍ സംസ്ഥാനത്തെ 90 ശതമാനം പോലീസുകാരെയും കോവിഡ് ഡ്യൂട്ടിക്കായി നിയോഗിക്കുകയാണ്. രോഗികളുടെ എണ്ണം കൂടിയതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ തിരികെ കൊണ്ട് വരികയാണെന്നും, കണ്ടെയ്ന്‍മെന്റ് സോണുകളിലടക്കം അതി കര്‍ശനമായി നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്നും ഡിജിപി വ്യക്തമാക്കി. കടകളിലടക്കം ജീവനക്കാരുടെ എണ്ണത്തില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ഇത് പലയിടത്തും കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നും പറഞ്ഞ ബെഹ്‌റ ഇക്കാര്യത്തില്‍ പോലീസ് ഇടപെടലുണ്ടാകുമെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *