തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയുളള ദിവസങ്ങളില്‍ ചൂട് ഉയരുമെന്നും കോഴിക്കോട് ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രിവരെ സെല്‍ഷ്യസ് താപനില ഉയരാനാണ്‌ സാധ്യത. തിരുവനന്തപുരം, കൊല്ലം, തുശുര്‍, മലപ്പുറം ജില്ലകളില്‍ സാധാരണ താപനിലയില്‍ നിന്ന് രണ്ട് മുതല്‍ മൂന്നു ഡിഗ്രിവരെ താപനില ഉയരാം.

കോഴിക്കോട് അന്തരീക്ഷ താപനില സാധാരണ താപനിലയെക്കാള്‍ 4. 5 ഡിഗ്രി സെല്‍ഷ്യസും അതിലധികവും ഉയരാന്‍ സാധ്യത ഉണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് പകല്‍ സമയങ്ങളില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടറും നിര്‍ദേശം നല്‍കി. പകല്‍ പതിനൊന്ന് മണി മുതല്‍ വൈകിട്ട് നാല് മണി വരെയുള്ള സമയങ്ങളില്‍ ശരീരത്തില്‍ നേരിട്ട് സൂര്യതാപം ഏല്‍ക്കാനുള്ള സാഹചര്യമുണ്ടാകാന്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *