തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റിവെച്ച വിഎച്ച്എസ്ഇ പരീക്ഷകള്‍ ആരംഭിച്ചു. രാവിലെ 9.45ന് പരീക്ഷ ആരംഭിച്ചത്. കൊവിഡിനിടെ അതീവ സുരക്ഷയോടെയാണ് പരീക്ഷകള്‍ നടത്തുന്നത്.

എസ്എസ്എല്‍സി കണക്കു പരീക്ഷ ഉച്ചയ്ക്ക് 1.45നാണ് ആരംഭിക്കുക. മെയ് 30 വരെയാണ് പരീക്ഷകള്‍. കൊവിഡ് ഭീതിയെ തുടര്‍ന്ന് രാജ്യം സമ്പൂര്‍ണ്ണ അടച്ചിടലില്‍ ആയതോടെയാണ് പരീക്ഷകള്‍ മാറ്റിവെച്ചത്.

പരീക്ഷയ്ക്ക് ഒരു മുറിയില്‍ ഇരിക്കാവുന്ന പരമാവധി വിദ്യാര്‍ഥികളുടെ എണ്ണം 20 ആണ്. സ്‌കൂളിലേക്കുള്ള യാത്രയിലും തിരിച്ചുള്ള യാത്രയിലും മാസ്‌ക് നിര്‍ബന്ധമാണ്. വിദ്യാര്‍ഥികള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണം. പനി, ചുമ തുടങ്ങിയ രോഗലക്ഷണം ഉള്ളവരെ പ്രത്യേക മുറിയ്ക്കുള്ളില്‍ ഇരുത്തി പരീക്ഷയെഴുതിക്കും. പേന, പെന്‍സില്‍ തുടങ്ങിയവ പരസ്പരം കൈമാറാന്‍ അനുവദിക്കില്ല. പരീക്ഷയ്ക്കു ശേഷം ഉത്തരക്കടലാസ് നിര്‍ദേശിക്കുന്ന പ്ലാസ്റ്റിക് കവറില്‍ ഇടണം. കുട്ടികളുമായുള്ള വാഹനങ്ങള്‍ ഒരിടത്തും തടയരുതെന്നും ഇക്കാര്യം ജില്ലാ പോലീസ് മേധാവിമാര്‍ ഉറപ്പാക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *