സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഇതില്‍ ആറു പേര് കാസര്‍ഗോഡ് ജില്ലയിലാണ്. ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും വൈറസ് ബാധിച്ചിട്ടുണ്ട്. 72,460 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക് ഡൗണിന്റെ ഗൗരവം ഉള്‍ക്കൊണ്ട് എല്ലാവരും പ്രവര്‍ത്തിക്കണമെന്നും എന്നാല്‍ വിപരീതമായ കാഴ്ചയാണ് ഇന്ന് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അനാവശ്യ യാത്രകള്‍ ഇന്നുണ്ടായി. ടാക്സിയും ഓട്ടോയും അവശ്യസര്‍വീസിന് വേണ്ടി മാത്രമായിരിക്കണം. അഞ്ചു പേരില്‍ കൂടുതല്‍ പേര് ഒത്തുകൂടുന്നത് നിരോധിച്ചിട്ടുണ്ട്. രാവിലെ ഏഴു മണി മുതല്‍ അഞ്ചു മണി വരെയാണ് കടകളുടെ പ്രവര്‍ത്തി സമയം. ഇതില്‍ കാസര്‍ഗോഡ് 11 മുതല്‍ അഞ്ചു വരെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.