ഇന്ന് സംസ്ഥാനത്ത് 28 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 19 പേർ കാസർകോടും 5 പേർ കണ്ണൂരും 2 പേർ ഏറണാകുളത്തും പത്തനംതിട്ടയും തൃശൂരും ഒരോരുത്തർക്കും ആണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ഇവരിൽ 25 പേരും ദുബായിൽനിന്ന് എത്തിയവരാണ്.
മാർച്ച് 31 വരെ കേരളത്തിൽ ലോക്ക് ഡൗൺ നടപ്പിലാക്കും. അതിർത്തികൾ അടച്ചിടും ഒപ്പം ആരാധനാലയങ്ങളും .
ആശുപത്രികൾ പൂർണമായും പ്രവർത്തിക്കും.
അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റ് ഉണ്ടാവും. കനത്ത പിഴ ചുമത്തും. റസ്റ്റോറൻറ്കൾ തുറന്നു പ്രവർത്തിക്കില്ല. ഹോം ഡെലിവറി അനുവദിക്കും. പൊതുഗതാഗത സംവിധാനങ്ങൾ ഉണ്ടാവില്ല. സ്വകാര്യവാഹനങ്ങൾ അനുവദിക്കും.
അവശ്യ സാധനങ്ങളുടെ ലഭ്യതയും ഉറപ്പാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യങ്ങൾ .

Leave a Reply

Your email address will not be published. Required fields are marked *