തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ സംസ്ഥാനത്ത് നീട്ടിയതായി സര്‍ക്കാര്‍. ചീഫ് സെക്രട്ടറി ടോം ജോസ് ആണ് ഇക്കാര്യം അറിയിച്ചത്.
ജനതാ കര്‍ഫ്യൂ രാത്രി ഒന്പതിനു ശേഷവും ആളുകള്‍ സ്വയമേ ഏറ്റെടുത്ത് വീടുകളില്‍ തുടരാന്‍ സന്നദ്ധരാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, കര്‍ഫ്യു അവസാനിച്ചത് ആഘോഷമാക്കാന്‍ നിരത്തുകളില്‍ കൂട്ടം കൂടിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നല്കി.
അതേസമയം, അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് ആളുകള്‍ പുറത്തിറങ്ങാമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.