തിരുവനന്തപുരം: ഇത്തവണ കര്‍ക്കിടക വാവ് പ്രമാണിച്ചുള്ള ബലിതര്‍പ്പണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഉണ്ടാകില്ല. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ജൂലൈ 20 നാണ് കര്‍ക്കിടവാവ്. സാമൂഹിക അകലം പാലിച്ച് ബലിതര്‍പ്പണം നടത്തുന്നത് പ്രായോഗികമല്ലാത്തതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് ബോര്‍ഡ് പറഞ്ഞു.

ഈ മാസം 30 വരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലാണിത്. എന്നാല്‍ നിത്യപൂജയും ആചാരചടങ്ങുകളും മുടങ്ങില്ല. 30 ന് ശേഷം സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *