കേരളത്തിലെ മുഴുവൻ ജില്ലകളിലുമായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 110299 ആയി . ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമായി തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏത് സാഹചര്യത്തേയും നേരിടാൻ നാം ഒരുങ്ങണം എന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

സർക്കാർ സംവിധാനം കൊണ്ട് മാത്രം ഈ ഘട്ടത്തിൽ എല്ലാം നടക്കില്ലെന്നും എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനങ്ങൾ ശാരീരിക അകലം പാലിക്കുകയും ആരോഗ്യ സുരക്ഷ ക്രമികരണങ്ങൾ പാലിക്കുകയും വേണമെന്നും തൊണ്ടവേദന, പനി, ശ്വാസതടസം എന്നിവ കണ്ടാൽ ആളുകൾ ആശുപത്രിയിൽ പോകാൻ തയ്യാറാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

ക്യൂബയിൽ നിന്നുള്ള മരുന്ന് പരിഗണിക്കുന്ന കാര്യത്തിൽ ചർച്ച ഉണ്ടായിട്ടുണ്ടെന്നും രോഗപ്രതിരോധത്തിനുള്ള മറ്റ് സാധ്യതകളും തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ചിലയിടങ്ങളിൽ ആരോഗ്യ പ്രവർത്തകരെ ചിലർ ഒറ്റപ്പെടുത്തുന്നുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സമുഹം കൃതജ്ഞതയോടെ അവരെ കാണേണ്ടതെന്നും ഊണും ഉറക്കവും ഇല്ലാതെയാണ് അവരുടെ പ്രവർത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *