സ്പാനിഷ് രാജകുമാരി മരിയാ തെരേസ കൊവിഡ് ബാധിച്ച് മരിച്ചു. ‘റെഡ് പ്രിൻസസ്’ എന്ന് സ്‌പെയിനിൽ അറിയപ്പെട്ടിരുന്ന മരിയാ തെരേസ ആക്ടിവിസ്റ്റ് കൂടിയാണ്. 1933ൽ ആണ് ജനനം. 86 വയസായിരുന്ന മരിയാ തെരേസയുടെ മരണം സ്ഥിരീകരിച്ചതിന്റെ ഔദ്യോഗിക അറിയിപ്പ് നടത്തിയത് അവരുടെ അനിയനായ ബർബോൺ പാർമയിലെ പ്രിൻസ് സിക്സ്റ്റസ് ഹെൻറിയാണ്. മാഡ്രിഡ് സർവകലാശാലയിലെ സാമൂഹിക ശാസ്ത്ര അധ്യാപികയായിരുന്നു. പ്രിൻസ് സേവ്യറിന്റെയും മാഡലിൻ ഡി ബർബോണിന്റെയും മകളാണ്.

സ്പാനിഷ് രാജാവായ ഫിലിപ് നാലാമന്റെ ബന്ധുവാണ് മരിയാ തെരേസ. ഫിലിപ് നാലാമന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. രാജാവിന്റെ കൊവിഡ് പരിശോധനാ ഫലം പുറത്തു വന്നതിന് ആഴ്ചകൾക്കകം ആണ് മരിയാ തെരേസയുടെ മരണവാർത്ത പുറത്തുവന്നത്. ബ്രിട്ടണിലെ രാജകുമാരനായ ചാൾസിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ രാജകുമാരൻ ചെറിയ ലക്ഷണങ്ങൾ മാത്രമേ പ്രകടിപ്പിക്കുന്നുള്ളൂ. ആരോഗ്യവാനായാണ് പ്രിൻസ് ചാൾസ് ഇപ്പോഴുമുള്ളത്. യൂറോപ്യൻ രാജ്യങ്ങളായ സ്‌പെയിനിലും ബ്രിട്ടനിലും ദിനംപ്രതി സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *