ന്യൂസ് ക്രിയേറ്റർ സ്വതന്ത്ര മാധ്യമ പ്രവർത്തനം ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയാവുന്നു. 2019 മെയ് ഒന്നിനാണ് ന്യൂസ് ക്രിയേറ്റർ പ്രവർത്തനം ആരംഭിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തോളമായി നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ വാർത്തകൾ വായനക്കാരിലേക്ക് എത്തിക്കുന്ന ഓൺലൈൻ മാധ്യമമാണ് ന്യൂസ് ക്രിയേറ്റർ. എന്നും ജനപക്ഷത്തു നിൽക്കുന്ന ന്യൂസ് ക്രിയേറ്റർ കഴിഞ്ഞ ഒരു വർഷമായി കേരളം നേരിട്ട എല്ലാ പ്രതിസന്ധികളിലും കേരള ജനതയോടൊപ്പം ആയിരുന്നു.

മലബാർ ആസ്ഥാനമായാണ് ന്യൂസ് ക്രിയേറ്റർ പ്രവർത്തനമാരംഭിച്ചത്. കഴിഞ്ഞ വർഷം ഉണ്ടായ പ്രളയത്തിലും നമ്മെ പിന്തുടർന്നു കൊണ്ടിരിക്കുന്ന കൊറോണ ഭീതിയിലും ജനങ്ങൾക്കൊപ്പം നിൽക്കുകയാണ് ന്യൂസ് ക്രിയേറ്റർ. വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതെ സെൻസേഷണൽ ജേണലിസത്തിന്റെ പിന്നാലെ പോകാതെ നേരിനെ പക്ഷത്താണ് ന്യൂസ് ക്രിയേറ്റർ നിലകൊള്ളുന്നത്. ന്യൂസ് ക്രിയേറ്ററിന്റെ പ്രവർത്തനം രണ്ടാം വർഷത്തിലേക്ക് കടക്കുന്നതോടെ വീഡിയോ പ്ലാറ്റ് ഫോമും ഉടൻ പ്രവർത്തനമാരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *