തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടെയും കസ്റ്റഡി കാലാവധി നീട്ടി.

ഈ മാസം 24ന് മൂന്നു മണി വരെയാണ് ഇരുവരുടെയും കസ്റ്റഡി നീട്ടിയത്. ജാമ്യാപേക്ഷ 24ന് പരിഗണിക്കും. ഇരുവരെയും അഞ്ചു ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു.

ഇതിനിടെ സരിത്തിനെ ഒരു ദിവസത്തേക്ക് ചോദ്യംചെയ്യാന്‍ കസ്റ്റംസ് അനുമതി തേടി. ഷാഫി, അബ്ദു, റമീസ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു. സരിത്തുമായി എന്‍ഐഎ സംഘം തെളിവെടുപ്പിനായി തിരുവനന്തപുരത്ത് എത്തി. സരിത്തുമായി വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *