വെബ്ഡസ്‌ക്:
090920/ 9:27

ഈ മാസം അവസാനം സ്‌കൂളുകൾ ഭാ​ഗികമായി തുറന്നുപ്രവർത്തിക്കാൻ അനുമതി. സെപ്തംബർ 21 മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് നിർദേശിച്ചത്. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള സ്‌കൂളുകൾ തുറക്കാമെന്നാണ് നിർദേശം.

ക്ലാസുകൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഒൻപതാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായാണ് സ്‌കൂളുകൾ തുറക്കുന്നത്.

ഫേസ് മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ മാർഗനിർദേശങ്ങൾ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികൾ തമ്മിൽ കുറഞ്ഞത് ആറ് മീറ്റർ അകലം ഉണ്ടായിരിക്കണമെന്ന് മാർഗനിർദേശകത്തിൽ പറയുന്നു. ഒപ്പം ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കും.

ട്വിറ്ററിലൂടെയാണ് മന്ത്രാലയം സ്‌കൂൾ തുറക്കുന്നതിനെ കുറിച്ച് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *