140 ഔട്ട്ലെറ്റുകളുമായി ഫുഡിയോ വരുന്നു
ഭക്ഷണ വിതരണ രംഗത്ത് ഒന്‍പത് വര്‍ഷത്തെ പാരമ്പര്യമുള്ള ഫുഡിയോ 140 ഔട്ട്ലെറ്റുകളുമായി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. 2011-ല്‍ തെങ്കാശിയിലാണ് ഫുഡിയോയുടെ ആദ്യത്തെ റെസ്റ്റോറന്റ് ആരംഭിക്കുന്നത്. ദക്ഷിണേന്ത്യയിലുടനീളം ആയിരത്തിലധികം ഔട്ട്ലെറ്റുകള് വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഫുഡിയോ ഇപ്പോള്‍. കേരളം, കര്‍ണ്ണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഫുഡിയോ ആരംഭിക്കുന്നത്. ചിലയിടങ്ങളില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന ചിലര്‍ക്ക് മാത്രം പരിചിതമായ രുചിക്കൂട്ടുകള്‍ പുറം ലോകത്തേക്ക് എത്തിക്കാന്‍ സാധ്യതകള്‍ ഒരുക്കുകയാണ് ഫുഡിയോയുടെ പ്രധാന ലക്ഷ്യം.
ഇങ്ങനെ വ്യത്യസ്തമായ രുചികള്‍ കണ്ടെത്താന്‍ ഫുഡിയോ ദക്ഷിണേന്ത്യയിലുടനീളം കുക്കറി ഷോകളും ഭക്ഷ്യമേളകളും നടത്തുന്നു. പാചകം ചെയ്യാന്‍ ഇഷ്ടമുള്ളവരും ബിസിനസ്സില്‍ താല്‍പ്പര്യമുള്ളവരുമായ ആളുകളെയാണ് ഈ പരുപാടികളിലേക്ക് ക്ഷണിക്കുന്നത്. ഇതിലൂടെ വ്യത്യസ്തമായ വിഭവങ്ങളും പാചകക്കുറിപ്പുകളും കണ്ടെത്തുകയും ഇതെല്ലാം ഉപയോഗപ്പെടുത്തി ഔട്ട്ലെറ്റുകള് തുറക്കുകയുമാണ് ഫുഡിയോയുടെ ലക്ഷ്യം. ഈ പരുപാടികളിലൂടെ കണ്ടെത്തുന്ന പാചക വിദഗ്ധര്‍ക്ക് നേരിട്ടോ അല്ലാതെയോ ഫുഡിയോയുടെ ഭാഗമാകാനുള്ള അവസരവും നല്കൂം. ഇതു വഴി പരമ്പരാഗത പാചക ശൈലികളിലൂടെയും വ്യത്യസ്തമായ പാചകക്കുറിപ്പുകളിലൂടെയും ആളുകള്‍ക്ക് ഗുണനിലവാരവും വൈവിധ്യമാര്‍ന്നതുമായ ഭക്ഷണം നല്കാന് ഫുഡിയോയ്ക്ക് കഴിയും.
പരമ്പരാഗതമായ പാചക രീതി, പാചകത്തില്‍ വിദഗ്ധരായവര്‍ പാചകം ചെയ്യുന്നു, വ്യത്യസ്തമായ പാചകക്കുറിപ്പുകള്‍, പോഷകസമൃദ്ധമായ ഭക്ഷണം, ദക്ഷിണേന്ത്യയിലെ ഏത് ഭക്ഷ്യവസ്തുക്കളും ലഭിക്കുന്നു എന്നിവയാണ് ഫുഡിയോ ഔട്ട്ലെറ്റുകളുടെ പ്രധാന പ്രത്യേകതകള്‍. കൂടാതെ പാചകത്തിനായി ഫുഡിയോ തന്നെ നിര്‍മ്മിച്ചെടുക്കുന്ന മസാലക്കൂട്ടുകളും എണ്ണയും ഉപയോഗിക്കാനാണ് പദ്ധതി. ഒപ്പം ഗ്രാമങ്ങളിലെ ചെറുകിട കര്‍ഷകരില്‍ നിന്ന് പാചകത്തിനുള്ള എല്ലാ വസ്തുക്കളും നേരിട്ട് ശേഖരിക്കാനും ഫുഡിയോ പദ്ധതിയിടുന്നു. അതിനായി ഭാവിയില്‍ മസാലക്കൂട്ടുകള്‍ ഉണ്ടാക്കാനുള്ള മില്ലുകള്‍, കാര്‍ഷിക ഫാമുകള്‍, ഫുഡിയോ ഫ്രഷ്, റെസ്റ്റോറന്റുകള്‍, ഫുഡിയോ ആപ്പ് എന്നിവ ഫുഡിയോ ആരംഭിക്കും. ഈ കമ്പനിയുടെ പ്രവര്‍ത്തനത്തിലൂടെ ഒരുപാട് ആളുകള്‍ക്ക്, പ്രത്യേകിച്ച് വീട്ടമ്മമാര്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായി തൊഴില്‍ നല്‍കാനും അവര്‍ക്ക് മികച്ച വരുമാന മാര്‍ഗം ഒരുക്കാനും കഴിയും.