കോഴിക്കോട് രണ്ട് പേർക്ക് കൂടി കൊവിഡ്; സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 93 ആയി

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോടാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് പേരും ദുബായിൽ നിന്ന് വന്നവരാണ്. കോഴിക്കോട് ജില്ലാ കളക്ടറാണ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കൊവിഡ് 19 സ്ഥിതീകരിച്ച മൂന്നാമത്തെ വ്യക്തി മാർച്ച് 17ന് ഇൻഡിഗോ എയർലൈൻസിൽ 6ഇ: 89 ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 10.15ന് എത്തിയിരുന്നു.11 മണിക്ക് വിമാനത്താവളത്തിൽ നിന്ന് സ്വകാര്യ വാഹനത്തിൽ വീട്ടിലേക്ക് പോയ ഇയാൾ ഐസോലേഷനിൽ തന്നെ കഴിയുകയായിരുന്നു. […]

കൊവിഡ്; ലോകത്ത് മരണം പതിനാറായിരം കടന്നു

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 16,098 ആയി. ആകെ 366,866 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആഗോളതലത്തിൽ 50 രാജ്യങ്ങളിലായി 100 കോടിയിലേറെ ജനങ്ങളാണ് കൊവിഡിനെ പേടിച്ച് വീടുകളിൽ കഴിയുന്നത്. ഫ്രാൻസ്, ഇറ്റലി, അർജന്റീന, ഇറാഖ്, റുവാണ്ട എന്നീ രാജ്യങ്ങളും യുഎസിലെ കാലിഫോർണിയയും പൂർണമായി അടച്ചു. കൊളംബിയയും ചൊവ്വാഴ്ചയോടെ അടച്ചുപൂട്ടലിന്റെ പാതയിലെത്തും. ന്യൂസിലൻഡിൽ ജീവനക്കാർക്ക് വീടുകളിലിരുന്ന് ജോലിചെയ്യാൻ അനുമതി നൽകി. സൗദി അറേബ്യയിൽ തിങ്കളാഴ്ച മുതൽ കർഫ്യൂ […]

സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യസേവനങ്ങളെ ഉൾപ്പെടുത്തിയുള്ള പട്ടിക സർക്കാർ പുറത്തിറക്കി

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യസേവനങ്ങളെ ഉൾപ്പെടുത്തിയുള്ള പട്ടിക സർക്കാർ പുറത്തിറക്കി. പലചരക്ക് സാധനങ്ങൾ പാനീയങ്ങൾ ഫലങ്ങൾ പച്ചക്കറികൾ കുടിവെള്ളം ഭക്ഷ്യസംസ്‌കരണശാലകൾ പെട്രോൾ, സി. എൻ. ജി, ഡീസൽ പമ്പുകൾ പാൽ സംസ്‌കരണ കേന്ദ്രങ്ങൾ, ഡയറി യൂണിറ്റുകൾ ഗാർഹിക – വാണിജ്യ എൽ. പി. ജി വിതരണം മെഡിക്കൽ സ്‌റ്റോറുകൾ വഴിയുള്ള മരുന്നുകളും മറ്റു ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളും ആരോഗ്യ സേവനം മെഡിക്കൽ ആരോഗ്യ […]

ഒറ്റദിവസം കൊണ്ട് 276 ഡോക്ടർമാരെ നിയമിക്കാൻ ഒരുങ്ങി സർക്കാർ

സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടർമാരെ പി.എസ്.സി. വഴി അടിയന്തരമായി നിയമിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ളവരിൽ നിന്നാണ് ഇവരെ തെരഞ്ഞെടുത്ത് നിയമനം നൽകുന്നത്. എല്ലാവർക്കും നിയമന ഉത്തരവ് നൽകിക്കഴിഞ്ഞു. വീഡിയോ കോൺഫറൻസിലൂടെ ഇന്റർവ്യൂ നടത്തി ഒറ്റ ദിവസം കൊണ്ടായിരിക്കും ഇവരെ നിയമിക്കുക. ഇതുപോലെ മറ്റ് പാരമെഡിക്കൽ വിഭാഗക്കാരേയും അടിയന്തരമായി നിയമിക്കുമെന്നും മന്ത്രി അറിയിച്ചു .

സംസ്ഥാനത്ത് 28 പേര്‍ക്ക് കൂടി കോവിഡ് 19; മാര്‍ച്ച് 31 വരെ ലോക്ക് ഡൗൺ ; പൊതുഗതാഗതം നിര്‍ത്തിവെക്കും

ഇന്ന് സംസ്ഥാനത്ത് 28 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 19 പേർ കാസർകോടും 5 പേർ കണ്ണൂരും 2 പേർ ഏറണാകുളത്തും പത്തനംതിട്ടയും തൃശൂരും ഒരോരുത്തർക്കും ആണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 25 പേരും ദുബായിൽനിന്ന് എത്തിയവരാണ്. മാർച്ച് 31 വരെ കേരളത്തിൽ ലോക്ക് ഡൗൺ നടപ്പിലാക്കും. അതിർത്തികൾ അടച്ചിടും ഒപ്പം ആരാധനാലയങ്ങളും . ആശുപത്രികൾ പൂർണമായും പ്രവർത്തിക്കും. അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റ് ഉണ്ടാവും. കനത്ത പിഴ […]

നിയന്ത്രണം ശക്തമാക്കി കേരളം; കാസര്‍ഗോഡ് പൂര്‍ണമായി അടച്ചിടും; പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകള്‍ ഭാഗികമായി അടച്ചിടും

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക്. സംസ്ഥാനത്ത് കൊറോണ സാമൂഹിക വ്യാപനം തടയുക എന്നത് ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. കാസര്‍ഗോഡ് ജില്ല, സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി അടയ്ക്കുമ്പോള്‍ ജനങ്ങള്‍ ആരും പുറത്തിറങ്ങരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. അവശ്യ വസ്തുക്കള്‍ വ്യാപാരി വ്യവസായികള്‍ വീടുകളില്‍ എത്തിച്ച് നല്‍കും. ഇക്കാര്യം വ്യാപാരി വ്യവസായി പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച ചെയ്യും. ഭാഗീകമായി അടച്ചിടുന്ന പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ അവശ്യ സര്‍വ്വീസുകള്‍ […]

കൊവിഡ് 19: സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും അടച്ചിടും

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും അടച്ചിടാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ കര്‍ശന നിയന്ത്രണത്തോടെ പ്രവര്‍ത്തിക്കും. അതേസമയം സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ ആവശ്യമില്ലെന്നും ഉന്നതതല യോഗത്തില്‍ തീരുമാനമായി. കാസര്‍ഗോഡ് ജില്ലയില്‍ ബിവറേജ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും. സംസ്ഥാനത്തെ മുഴുവന്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിട്ടാല്‍ വ്യാജമദ്യം സംസ്ഥാനത്തേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ടെന്നും യോഗം നിരീക്ഷിച്ചു. കാസര്‍ഗോഡ് ജില്ല മാത്രം പൂര്‍ണമായി അടച്ചിടും. എറണാകുളം, കോഴിക്കോട്, […]

പുറത്തിറങ്ങുന്നവർക്ക് കർശന നിർദ്ദേശങ്ങളുമായി കേരളം പൊലീസ്

കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ പൊലീസ് കൈക്കൊളേളണ്ട നടപടികള്‍ സംബന്ധിച്ച്‌ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആശുപത്രിയിലോ വീടുകളിലോ നിരീക്ഷണങ്ങളില്‍ തുടരാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ സഹകരിക്കാതിരിക്കുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്യുന്നപക്ഷം അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ഡി.ജി.പിയുടെ ഉത്തരവില്‍ പറയുന്നു. അവശ്യവസ്‌തുക്കള്‍ വാങ്ങിക്കൂട്ടുന്നതിന് ജനങ്ങള്‍ തിടുക്കം കാണിക്കുന്നത് പരമാവധി നിരുത്സാഹപ്പെടുത്തും. കടകളില്‍ ഇത്തരം തിരക്കുണ്ടായാല്‍ ഉടമസ്ഥര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

കോവിഡ്: ഹൈക്കോടതി അടച്ചു ;ഇനി ആഴ്ചയില്‍ രണ്ടുദിവസം സിറ്റിംഗ്

കൊച്ചി: കോവിഡ് ബാധ വ്യാപകമാകുന്ന സാഹചര്യത്തില്‍ കേരള ഹൈക്കോടതി ചൊവ്വാഴ്ച മുതല്‍ പതിവ് സിറ്റിങ്ങ് ഉണ്ടാകില്ല. ഏപ്രില്‍ എട്ടുവരെ ചൊവ്വ,വ്യാഴം ദിവസങ്ങളില്‍ മാത്രം അത്യാവശ്യ കേസുകള്‍ കേള്‍ക്കാനായി സിറ്റിംഗ് ഉണ്ടാകും.ഏപ്രില്‍ എട്ടിനു മധ്യവേനല്‍ അവധിയ്ക്കായി കോടതി അടയ്ക്കും. ഈയാഴ്ച ഇനി വ്യാഴാഴ്ച മാത്രമേ സിറ്റിംഗ് ഉണ്ടാകൂ.