ക്വാറന്റീന്‍ ലംഘിച്ച് കൊല്ലം സബ്കലക്ടർ മുങ്ങി

കോവിസ് 19 നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കളക്ടർ അനുപം മിശ്ര മുങ്ങി . ഈ മാസം 19 ന് വിദേശത്ത് നിന്ന് തിരിച്ചെത്തിയതു മുതൽ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വസതിയിലെത്തിയപ്പോള്‍ മിശ്ര അവിടെയില്ല. ഫോണില്‍ ബന്ധപ്പോള്‍ കാണ്‍പൂരിലെനന്നായിരുന്നു മറുപടി. യുവ ഐഎഎസ് ഉദ്യോഗസ്ഥന്റേത് ഗുരുതര ചട്ടലംഘനം.

പാലക്കാട് സാനിറ്റൈസര്‍ കുടിച്ച് തടവുകാരന്‍ മരിച്ചു

പാലക്കാട് സാനിറ്റൈസര്‍ കുടിച്ച റിമാന്റ് തടവുകാരന്‍ മരിച്ചു. മുണ്ടൂര്‍ സ്വദേശിയായ രാമന്‍കുട്ടിയാണ് മരിച്ചത്. മലമ്പുഴ ജില്ലാ ജയിലില്‍ വെച്ചാണ് സാനിറ്റൈസര്‍ കുടിച്ചത്. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഛര്‍ദിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2 മോഷണ കേസുകളില്‍ പ്രതിയായ രാമന്‍ കുട്ടിയെ ഫെബ്രുവരി 18 നാണ് മലമ്പുഴ ജയിലില്‍ റിമാന്റ് ചെയ്തത്. കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ ജില്ലാ ജയിലില്‍ സാനിറ്റൈസര്‍ നിര്‍മിച്ചിരുന്നു. ഇതാണ് തടവുകാരന്‍ കുടിച്ചത്. […]

സംസ്ഥാനത്ത് റേഷൻ കാർഡ് ഇല്ലാത്തവർക്കും സൗജന്യ ഭക്ഷ്യധാന്യം നൽകുമെന്ന് മുഖ്യമന്ത്രി

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് കണക്കിലെടുത്ത് സംസ്ഥാനത്ത് റേഷൻ കാർഡ് ഇല്ലാത്തവർക്കും സൗജന്യ ഭക്ഷ്യധാന്യം ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആധാർ നമ്പർ പരിശോധിച്ച ശേഷമാകും ഇവർക്ക് റേഷൻ ധാന്യങ്ങൾ നൽകുക .

വയനാട്ടിലും കോവിഡ് സ്ഥിരീകരിച്ചു

വയനാട്ടിൽ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മാനന്തവാടി തൊണ്ടർനാട് കുഞ്ഞോം പൊരളോം സ്വദേശിക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇയാൾ ദുബായിൽ നിന്നും കഴിഞ്ഞ 22-നാണ് കരിപ്പൂർ വിമാനതാവളത്തിൽ വന്നിറങ്ങിയത്. സ്വയം നിരീക്ഷണത്തിലായിരുന്ന ഇയാളെ 23 ന് കടുത്ത ചുമ അനുഭവപ്പെട്ടതിനെ തുടർന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് 19 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 19 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 9 പേർ കണ്ണൂർ ജില്ലക്കാരാണ്. മൂന്ന് പേർ വീതം കാസർഗോടും മലപ്പുറത്തും. തൃശൂരിൽ രണ്ട് പേർ. ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തർ വീതം. നിലവിൽ സംസ്ഥാനത്ത് ചികിത്സയിൽ ഉള്ളവർ 126 പേരാണ്. ഇതോടെ ആകെ വൈറസ് ബാധിച്ചവർ 138 ആയി. ആറു പേർ രോഗവിമുക്തരായിരുന്നു. രോഗ വിമുക്തരായ ആറു പേരിൽ എറണാകുളത്ത് ചികിത്സയിലായിരുന്ന മൂന്ന് കണ്ണൂർ സ്വദേശികളെയും രണ്ട് വിദേശ […]

1.70 ലക്ഷം കോടിയുടെ പ്രത്യേക പാക്കേജുമായി കേന്ദ്രം; പാവങ്ങൾക്ക് സൗജന്യ റേഷൻ, ആരോഗ്യ പ്രവർത്തകർക്ക് ഇൻഷുറൻസ്

രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ 1.70 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ലോക്ക് ഡൗൺ കാലത്ത് ആരും പട്ടിണി കിടക്കാതിരിക്കാനാണ് പാക്കേജെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ആളുകളിലേക്ക് നേരിട്ട് പണവും ആനുകൂല്യവും നൽകുന്ന പദ്ധതിയാണ് പ്രഖ്യാപിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി . കൊറോണ വൈറസിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്കും ആശാ പ്രവർത്തകർക്കും ശുചീകരണ പ്രവർത്തകർക്കും ഇൻഷുറൻസ് പ്രഖ്യാപിച്ചു. 50 ലക്ഷം രൂപയുടെ ഇൻഷുറൻസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആശാവർക്കർമാർ തുടങ്ങി […]

ബംഗാളിൽ ലോക്ക് ഡൗണിൽ പുറത്തിറങ്ങിയ ആൾ പോലീസിന്റെ മർദനമേറ്റ് മരിച്ചതായി റിപ്പോർട്ട്

പശ്ചിമ ബംഗാളിൽ ലോക്ക് ഡൗണിനിടെ വീടിന് പുറത്തിറങ്ങിയ യുവാവ് പോലീസിന്റെ മർദനമേറ്റ് മരിച്ചതായി റിപ്പോർട്ട്. ഹൗറ നിവാസിയായ 32കാരൻ ലാൽ സ്വാമിയാണ് മരിച്ചത്. പോലീസ് ഇയാളെ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നുവെന്നും ഇതുവഴിയുള്ള പരുക്കിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നും കുടുംബം ആരോപിച്ചു റോഡിൽ കൂടി നിന്നവരെ പിരിച്ചുവിടുന്നതിനായി പോലീസ് നടത്തിയ ലാത്തിച്ചാർജിനിടെയാണ് ലാൽ സ്വാമിക്കും അടിയേറ്റത്. പാൽ വാങ്ങാനായാണ് ലാൽ സ്വാമി പുറത്തിറങ്ങിയത്. മർദനമേറ്റ ഉടനെ ലാല് സ്വാമിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം […]

യു.എ.ഇയിലെ പൊതുഗതാഗത സംവിധാനങ്ങൾ നിർത്തിവെക്കുന്നു

ദുബൈ: ദുബൈ മെട്രോ ഉൾപ്പെടെ യു.എ.ഇയിലെ എല്ലാവിധ പൊതുഗതാഗത സംവിധാനങ്ങളും ഈ വാരാന്ത്യത്തിൽ നിർത്തിവെക്കുന്നു. ഇന്ന് രാത്രി എട്ടു മണി മുതൽ ഞായറാഴ്ച രാവിലെ ആറു മണിവരെയാണ് സേവനം നിർത്തിവെക്കുന്നതെന്ന് അഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കി. ദേശീയ അണുനശീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം. എല്ലാവിധ പൊതുഗതാഗത സംവിധാനങ്ങളും നിർത്തിവെച്ച് അണുമുക്തമാക്കുവാൻ ഈ സമയം പ്രയോജനപ്പെടുത്തും.രാജ്യമൊട്ടുക്കും ഗതാഗതം നിയന്ത്രിതമാക്കും. ഭക്ഷണം, മരുന്ന് എന്നീ ആവശ്യങ്ങൾക്കല്ലാതെ ജനം ഈ സമയം പുറത്തിറങ്ങരുതെന്ന് […]

ഉരുൾപൊട്ടൽ ദുരന്തം നടന്ന പുത്തുമലക്ക് സമീപം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തം നടന്ന പുത്തുമലക്ക് സമീപത്ത് നിന്നും മൃതദേഹാവശിഷ്ടം കണ്ടെത്തി. ദുരന്തം നടന്ന സ്ഥലത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ പുഴയിലാണ് തലയോട്ടിയും പൂർണമായി ദ്രവിക്കാത്ത എല്ലുകളും കണ്ടെത്തിയത്. ആറ് മാസത്തോളം പഴക്കമുണ്ടെന്നു കരുതുന്ന മൃതദേഹം ഉരുൾപൊട്ടലിൽ കാണാതായ ആളുടേതെന്ന് സംശയിക്കുന്നു. പുഴയിൽ നിന്ന് മോട്ടാർ ഉപയോഗിച്ച് വെള്ളമടിക്കാനെത്തിയവരാണ് ശരീരാവശിഷ്ടങ്ങൾ കണ്ടത്. പുത്തുമല ദുരന്തത്തിൽ 12 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെത്താനായിരുന്നില്ല.

സ്‌പെയിനിൽ മരണം കുതിക്കുന്നു; ചൈനയെ മറികടന്നു

ഇറ്റലിക്കുപിന്നാലെ കോവിഡ് ബാധ പിടിമുറുക്കിയ സ്‌പെയിനിൽ മരണനിരക്ക് ചൈനയെയും മറികടന്ന് മുന്നേറുന്നു. ഇതുവരെ 3,647 പേരാണ് ഇവിടെ മരിച്ചത്. 3287 ആണ് ചൈനയിൽ മരിച്ചവരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ ചൈനയിൽ ആറുപേർ മരിച്ചപ്പോൾ സ്‌പെയിനിലത് 656 ആണ്. മരണസംഖ്യയിൽ മുന്നിലുള്ള ഇറ്റലിയിൽ ഇന്നലെ മാത്രം 683 പേർക്കും മൊത്തം 7503 പേർക്കും മഹാമാരിമൂലം ജീവൻ നഷ്ടമായി. ആകെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ചൈനയാണ് മുന്നിലെങ്കിലും പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ […]