വിദേശികളുടെ വിവരം അമൃതാനന്ദമയി മഠം മറച്ചുവെച്ചു; കേസെടുക്കണമെന്ന് ആലപ്പാട് പഞ്ചായത്ത്

കൊല്ലം: കോവിഡ് വ്യാപനത്തിനിടെ എത്തിയ വിദേശികളുടെ വിവരം അമൃതാനന്ദമയി മഠം മറച്ചുവച്ചെന്ന് പരാതി. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൃത്യമായ വിവരങ്ങള്‍ അറിയിച്ചില്ലെന്നുകാട്ടി ആലപ്പാട് പഞ്ചായത്ത് കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കി. വിദേശികളുടെ കണക്ക് ആരോഗ്യവകുപ്പിനും ജില്ലാഭരണകൂടത്തിനും നല്കിയിരുന്നെന്നാണ് മഠത്തിന്റെ വിശദീകരണം. ഇതിനിടെ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ മഠത്തില്‍ പരിശോധന നടത്തി. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 7 വരെ ആശ്രമത്തിലെത്തിയ 22 വിദേശികളുടെ വിവരങ്ങള്‍ അറിയിച്ചില്ലെന്നാണ് പരാതി. വിദേശികള്‍ എത്തി ആഴ്ചകള്‍ക്ക് ശേഷമാണ് […]

സാഹചര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നു ; ഏത് സാഹചര്യത്തേയും നേരിടാൻ ഒരുങ്ങണമെന്ന് മുഖ്യമന്ത്രി

കേരളത്തിലെ മുഴുവൻ ജില്ലകളിലുമായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 110299 ആയി . ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ ശക്തമായി തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏത് സാഹചര്യത്തേയും നേരിടാൻ നാം ഒരുങ്ങണം എന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. സർക്കാർ സംവിധാനം കൊണ്ട് മാത്രം ഈ ഘട്ടത്തിൽ എല്ലാം നടക്കില്ലെന്നും എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങൾ ശാരീരിക അകലം പാലിക്കുകയും ആരോഗ്യ സുരക്ഷ ക്രമികരണങ്ങൾ […]

കേരളത്തിലെ എല്ലാ ജില്ലകളിലും കോവിഡ് ബാധ

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് ബാധ. കേരളത്തിൽ കൊല്ലം ജില്ല മാത്രമായിരുന്നു കോവിഡ് രോഗബാധയിൽ നിന്നും ഒഴിഞ്ഞു നിന്നിരുന്നത്. ഇന്ന് 39 പേർക്ക് സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഒരു രോഗി കൊല്ലം ജില്ലക്കാരനാണ്. കൊല്ലത്ത് കോവിഡ് സ്ഥിരീകരിച്ചത് പ്രാക്കുളം സ്വദേശിക്കാണ്. ദുബായിൽ നിന്നെത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിൽ ബാധ സ്ഥിരികരിച്ചു.

സംസ്ഥാനത്ത് ഇന്ന് 39 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 39 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 34 പേർ കാസർഗോഡ് സ്വദേശികളാണ്. രണ്ട് പേർ കണ്ണൂർ സ്വദേശികൾ. തൃശൂർ, കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിൽ ഓരോ ആൾക്ക് വീതം രോഗബാധ സ്ഥിരീകരിച്ചു. ഒരുദിവസം ആദ്യമായാണ് ഇത്ര അധികം ഇത്രയധികം രോഗ ബാധ സ്ഥിരീകരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 164 ആയി.

കൊവിഡ് നിരീക്ഷണത്തിലിരിക്കെ കടന്നുകളഞ്ഞ കൊല്ലം സബ് കളക്ടറെ സസ്പെൻഡ് ചെയ്തു

കൊവിഡ് നിരീക്ഷണത്തിലിരിക്കെ കടന്നുകളഞ്ഞ കൊല്ലം സബ് കളക്ടർ അനുപം മിശ്രയെ സസ്പെൻഡ് ചെയ്തു. കൊല്ലം ജില്ലാ കളക്ടർ ബി അബ്ദുൽ നാസറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെ വൈകീട്ടോടെയാണ് കൊല്ലം സബ് കളക്ടർ നിരീക്ഷണം ലംഘിച്ച് നാട്ടിലേക്ക് മുങ്ങിയത്. ഈ മാസം 19 ന് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ അനുപം മിശ്രയോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണ് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇന്നലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ അദ്ദേഹം അവിടെ […]

ബ്രി​ട്ടീ​ഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് കൊറോണ വൈറസ് ബാധ

ല​ണ്ട​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ജോ​ണ്‍​സ​ന് ചെ​റി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. താ​ന്‍ സ്വ​യം ഐ​സൊ​ലേ​ഷ​നി​ലാ​ണെ​ന്ന് ബോ​റി​സ് ജോ​ണ്‍​സ​ന്‍ ട്വീ​റ്റ് ചെ​യ്തു. കോ​വി​ഡി​നെ​തി​രാ​യ സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി ന​യി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പഞ്ചാബിൽ മരിച്ച പുരോഹിതനിൽ നിന്ന് കൊറോണ പകർന്നത് 23 പേർക്ക്; 15 ഗ്രാമങ്ങൾ അടച്ചു

പഞ്ചാബിൽ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച സിഖ് പുരോഹിതനിൽ നിന്ന് രോഗം പകർന്നത് 23 പേർക്ക്. പഞ്ചാബിൽ സ്ഥിരീകരിച്ച 33 കേസിൽ 23 എണ്ണവും ഇത്തരത്തിലുള്ളതാണ്. മാർച്ച് 18നാണ് പുരോഹിതൻ മരിക്കുന്നത്. രണ്ടാഴ്ചത്തെ ഇറ്റലി സന്ദർശനത്തിന് ശേഷം മാർച്ച് ആറിനാണ് പുരോഹിതനും സുഹൃത്തുക്കളും ഇന്ത്യയിൽ മടങ്ങിയെത്തിയത്. മാർച്ച് എട്ട് മുതൽ പത്ത് വരെ ഇവർ അനന്തപൂർ സാഹിബിലെ ഒരു പരിപാടിയിലായിരുന്നു മാർച്ച് 11നാണ് ശഹീദ് ഭഗത് സിംഗ് നഗർ […]

മദ്യാസക്തിയുള്ളവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആപത്ത്; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

ബീവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചതോടെ സ്ഥിരമായി മദ്യപിച്ചിരുന്നവര്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. മദ്യാസക്തി മൂലമുണ്ടാകുന്ന ആല്‍ക്കഹോള്‍ വിഡ്രോവല്‍ സിന്‍ഡ്രോം നിസാരമായി കാണരുത്. ഇതുമൂലമുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങള്‍ കൃത്യമായി കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ ഗുരുതര പ്രശ്നങ്ങളോ എന്തിന് ആത്മഹത്യയില്‍പ്പോലും കൊണ്ടെത്തിക്കും. ഇത് മുന്നില്‍ കണ്ട് മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കോവിഡ് 19 ഐസോലേഷന്‍ ചികിത്സയ്ക്ക് പ്രധാന ആശുപത്രികളെ […]

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍; കേരളമുള്‍പ്പടെ 3 സംസ്ഥാനങ്ങള്‍ക്ക് സഹായവുമായി നല്‍കി അല്ലു അര്‍ജുന്‍

കൊവിഡ് 19 പ്രതിസന്ധി സൃഷ്ടിച്ച കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് സഹായവുമായി അല്ലു അര്‍ജുന്‍. കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ക്കായി ഒരു കോടി 25 ലക്ഷം രൂപയാണ് താരം നല്‍കുന്നത്. ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും 50 ലക്ഷം രൂപ വീതവും കേരളത്തിന് 25 ലക്ഷവുമാണ് താരം നല്‍കുക. ‘കൊവിഡ് 19 വൈറസ് നമ്മുടെ ദൈന്യംദിന ജീവിതത്തെ മാറ്റിമറിച്ചിരിക്കുകയാണ്. ഈ സമയത്തും ഡോക്ടര്‍മാരും, നഴ്‌സുമാരും, പൊലീസും അടക്കമുള്ളവര്‍ സമൂഹത്തിനായി പ്രയത്‌നിക്കുകയാണ്. അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് […]

കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19; രോഗം സ്ഥിരീകരിച്ചത് മലപ്പുറം സ്വദേശിയ്ക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലുള്ള ഇയാള്‍ മലപ്പുറം സ്വദേശിയാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. അതേസമയം നിരീക്ഷണത്തിലുള്ളവരുടെ വീടിന് പുറത്ത് പോസ്റ്റര്‍ പതിപ്പിക്കുമെന്ന് മന്ത്രി കടംകപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കൊവിഡ് 19 വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തില്‍ നിരീക്ഷണത്തിലിരിക്കാതെ പുറത്തുപോകുന്നവര്‍ ചെയ്യുന്നത് വലിയ തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.