പ്രവാസികളെ തള്ളി പറയരുതെന്ന് മുഖ്യമന്ത്രി; നാടിന്റെ നട്ടെല്ലാണ് പ്രവാസികൾ

പ്രവാസികളെ തള്ളി പറയരുതെന്നും നാടിന്റെ നട്ടെല്ലാണ് പ്രവാസികളെന്ന് മറന്നുപോകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പ്രവാസികളുടെ വിയർപ്പിൽ ആണ് സംസ്ഥാനം മുന്നോട്ടുപോകുന്നതെന്നും നാട്ടിലുള്ള കുടുംബങ്ങളെ ഓർത്ത് പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാർ പ്രവാസികൾക്ക് ഒപ്പമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകൾ നീട്ടി. മാർച്ചിൽ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളാണ് മൂന്ന് മാസത്തേക്ക് നീട്ടിയത്. സംസ്ഥാനത്ത് 1034 കമ്മ്യൂണിറ്റി കിച്ചണുകൾ […]

പായിപ്പാട് പ്രതിഷേധം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പായിപ്പാട് പ്രതിഷേധം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ കോവിഡ് പ്രതിരോധങ്ങളെ താറടിച്ചുകാണിക്കാൻ ശ്രമം നടന്നു. ഒന്നോ അതിലധികമോ ശക്തികൾ സംഭവത്തിന് പിന്നിൽ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവരെ കണ്ടെത്താൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ സംഭവത്തിൽ വ്യാജ പ്രചാരണം നടത്തിയ രണ്ടുപേർ മലപ്പുറത്ത് അറസ്റ്റിലായിട്ടുണ്ട്. അതിഥി തൊഴിലാളികളെ മോശം സാഹചര്യത്തിൽ താമസിപ്പിച്ചു വാടക ഈടാക്കുന്നുണ്ടെന്നും അതിഥി തൊഴിലാളികൾക്ക് നല്ല താമസ സൗകര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി […]

സംസ്ഥാനത്ത് ഇന്ന് 32 പേർക്ക് കൂടി കോവിഡ് ബാധ

സംസ്ഥാനത്ത് 32 പേർക്ക് കൂടി ഇന്ന് കോവി ഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 17 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. ബാക്കി 15 പേർക്ക് കോവിഡ് ബാധ ഉണ്ടായിരിക്കുന്നത് സമ്പർക്കത്തിലൂടെയും ആണ് . ഇതിൽ 17 പേർ കാസർകോട് സ്വദേശികളും 11 പേർ കണ്ണൂർ സ്വദേശികളും 2 പേർ വയനാട് സ്വദേശികളും 2 പേർ ഇടുക്കി സ്വദേശികളും ആണ് . സംസ്ഥാനത്താകെ രോഗം ബാധിച്ചവരുടെ എണ്ണം 213 ആയി . ആശുപത്രിയിൽ […]

അമേരിക്കയില്‍ കൊറോണ മരണം ഒരു ലക്ഷത്തില്‍ ഒതുങ്ങിയാല്‍ നേട്ടമെന്ന് ട്രംപ്

അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ചുള്ള മരണം ഒരു ലക്ഷത്തിനുള്ളിലായാല്‍ നേട്ടമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയില്‍ ഷട്ട്ഡൗണ്‍ ഒരു മാസത്തേക്ക് കൂടി നീട്ടിക്കൊണ്ട് വൈറ്റ്ഹൗസില്‍ നടത്തിയ പ്രഖ്യാപനത്തിനിടെയാണ് ട്രംപിന്റെ പരാമര്‍ശം. ജൂണ്‍ ഒന്നിനുള്ളില്‍ അമേരിക്കയില്‍ കാര്യങ്ങള്‍ സാധാരണഗതിയിലാകുമെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് ഈസ്റ്ററിന് (ഏപ്രില്‍ 12) അമേരിക്കയിലെ നിയന്ത്രണങ്ങള്‍ നീക്കുമെന്നായിരുന്നു പ്രസിഡന്റ് ട്രംപ് അറിയിച്ചിരുന്നത്. അമേരിക്കയില്‍ കൊറോണ വൈറസ് പടര്‍ന്ന ആദ്യ ആഴ്ച്ചകളില്‍ ലാഘവത്തോടെ കണ്ടതാണ് ഇപ്പോള്‍ […]

സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം ബുധനാഴ്ച മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും. പിങ്ക് കാര്‍ഡ് ഉള്ളവര്‍ക്ക് കുടുംബത്തിലെ ഒരാള്‍ക്ക് 5 കിലോ ധാന്യം എന്ന അളവിൽ ലഭിക്കും. നീല,വെള്ള കാര്‍ഡ് ഉള്ളവര്‍ക്ക് 15 കിലോ വീതം ലഭിക്കും. ഉച്ചവരെ മുൻഗണന വിഭാഗത്തിനാണ് റേഷൻ ലഭിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മാത്രമെ മുൻഗണനേതര വിഭാഗത്തിന് റേഷൻ ലഭിക്കുകയുള്ളൂ. റേഷന്‍ കടയില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് സന്നദ്ധ സേന പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിച്ച് നല്‍കും. അന്ത്യോദയ വിഭാഗങ്ങള്‍ക്ക് […]

അമ്മിണിയുടെ പെൻഷൻ ഈ നാടിന്‌

എസ്എന്‍ പുരം: ‘സൗജന്യ റേഷൻ അരി 35 കിലോ കിട്ടി, പട്ടിണിയില്ലാതെ കഴിയാം. പെൻഷൻ കിട്ടിയ ഈ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക്‌’–-ചാരമംഗലം പുതുമനവെളി അമ്മിണി ജോൺ നിറചിരിയോടെ പറഞ്ഞു. കോവിഡ്‌ ആശ്വാസ പാക്കേജിന്റെ ഭാഗമായി സർക്കാർ നൽകിയ രണ്ടുമാസത്തെ കയർത്തൊഴിലാളി പെൻഷനായ 2400 രൂപയാണ്‌ മുഖ്യമന്ത്രിയുടെ കോവിഡ്‌ ദുരിതാശ്വാസനിധിയിലേക്ക്‌ അമ്മിണി സംഭാവനചെയ്‌തത്‌. സിപിഐ എം കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി എസ്‌ രാധാക‌ൃഷ്‌ണൻ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ അമ്മിണിയുടെ വീട്ടിലെത്തി പണം ദുരിതാശ്വാസനിധിയിൽ […]

പെട്രോൾ പമ്പുകൾ 7- മുതൽ 7 വരെ

കൊച്ചി: ജില്ലയിലെ പെട്രോൾ പമ്പുകളുടെ പ്രവർത്തനസമയം രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെയാക്കി. നിയോജകമണ്ഡലം പരിധിയിലും സിറ്റിയിലും ഒരു പെട്രോൾ പമ്പ് 24 മണിക്കൂറും പ്രവർത്തിക്കും. ഓരോ താലൂക്കിലും ദേശീയപാതയിൽ പ്രവർത്തിക്കുന്ന ഒരു പമ്പ്‌ 24 മണിക്കൂറും പ്രവർത്തിക്കണം. അനിവാര്യ സാഹചര്യമുണ്ടായാൽ തുറക്കുന്നതിന്‌ ഫോൺനമ്പർ പ്രദർശിപ്പിക്കണം.

സ്ത്രീകളും കുട്ടികളുമടക്കമുള്ള കുടിയേറ്റ തൊഴിലാളികളെ റോഡിലിരുത്തി കൂട്ടമായി സാനിറ്റൈസ് ചെയ്തു

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ കുടിയേറ്റ തൊഴിലാളികളെ കൂട്ടമായി ഇരുത്തി സാനിറൈറ്റ്സ് ചെയ്ത നടപടി വിവാദമായി. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരെ റോഡില്‍ കൂട്ടമായി ഇരുത്തിയ ശേഷമായിരുന്നു സുരക്ഷാ സ്യൂട്ടുകള്‍ ധരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ സാനിറ്റൈസറില്‍ കുളിപ്പിച്ചത്. ഇതിന് ശേഷമാണ് ശേഷമായിരുന്നു സുരക്ഷാ സ്യൂട്ടുകള്‍ ധരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ സാനിറ്റൈസറില്‍ കുളിപ്പിച്ചത്. ഇതിന് ശേഷമാണ് തൊഴിലാളികളെ തങ്ങളുടെ ഗ്രാമത്തിലേക്ക് കടക്കാന്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ അനുവദിച്ചത്.സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘങ്ങളെയാണ് ഇത്തരത്തില്‍ […]

സാലറി ചലഞ്ചുമായി സർക്കാർ; സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകണം

കോവിഡ് 19 പശ്ചാതലത്തില്‍ പ്രളയകാലത്തേത് പോലെ സർക്കാർ ജീവനക്കാർക്ക് സാലറി ചലഞ്ചുമായി സംസ്ഥാന സർക്കാർ. സർവീസ് സംഘടന നേതാക്കളുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും ഒരു മാസത്തെ ശമ്പളം നൽകണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ വൈകാതെ തന്നെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാലറി ചലഞ്ചുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കഴിഞ്ഞ പ്രളയസമയത്താണ് മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് പ്രഖ്യാപിച്ചത്. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സംഭാവന […]

കോവിഡ്; സ്പെയിനിന് കെെത്താങ്ങായി ലാ ലിഗ

സ്പെയിനിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ ഹസ്തവുമായി ലാലീഗ. സാന്‍റേന്‍റര്‍ ഫെസ്റ്റ് എന്ന പേരില്‍ ആരംഭിച്ച ക്യാംമ്പയിനിലൂടെ 6 ലക്ഷം യൂറോയാണ് പകര്‍ച്ചവ്യധിക്കെതിരെ ഇതുവരെയായി സമാഹരിച്ചത്. കോവിഡ് 19നെ തുടര്‍ന്ന് താറുമാറായ സ്‌പെയിന് സാമ്പത്തിക സഹായവുമായി ലാലീഗ രംഗത്തെത്തിയത്. ഓണ്‍ലൈന്‍ ക്യാംപയിനിലൂടെയാണ് രാജ്യത്തിന് കൈത്താങ്ങ് ആകുന്നതിനുള്ള തുക സമാഹരിക്കുന്നത്. ലീഗിലെ മുഴുവന്‍ ക്ലബുകള്‍ക്ക് പുറമെ പ്രമുഖ ഫുട്ബാള്‍ താരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരും സഹായഭ്യര്‍ത്തനുമായി രംഗത്തെത്തി. […]