കൊറോണ: ആധികാരിക വിവരങ്ങള്‍ക്ക് വാട്ട്സാപ്പ് ചാറ്റ് ബോട്ടുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കൊറോണയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആധികാരിക വിവരങ്ങള്‍ നല്‍കുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായി വാട്ട്സാപ്പ് ചാറ്റ് ബോട്ടുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് വാട്ട്സാപ്പില്‍ പ്രവര്‍ത്തിക്കുന്ന സംവേദനാത്മക ചാറ്റ് ബോട്ട് പുറത്തിറക്കിയത്. 9072220183 എന്ന നമ്പറിലാണ് ചാറ്റ് ബോട്ട് പ്രവര്‍ത്തിക്കുന്നത്. ചാറ്റ് ബോട്ട് വഴി കൊവിഡ് 19 നെക്കുറിച്ചുള്ള അധികാരിക വിവരങ്ങള്‍ അറിയേണ്ടവര്‍ 9072220183 എന്ന നമ്പര്‍ മൊബൈലില്‍ സേവ് ചെയ്യുകയും തുടര്‍ന്ന് ആ […]

കോവിഡ് 19: കാസര്‍കോട് ജില്ലയ്ക്ക് പ്രത്യക ആക്ഷന്‍ പ്ലാന്‍ നടപ്പാക്കും- മുഖ്യമന്ത്രി

തിരുവനന്തപുരം: കൂടുതൽ രോഗവ്യാപന നിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ട കാസർകോട് ജില്ലയ്ക്കുവേണ്ടി പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ വിവരം ശേഖരിച്ച് പെട്ടെന്നുതന്നെ പരിശോധനയ്ക്ക് അയയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പനിയും ചുമയും ഉള്ളവരുടെ പട്ടികയും അവരുമായി ബന്ധപ്പെട്ടവരുടെ പട്ടികയും പ്രത്യേകം തയ്യാറാക്കും. കാസർകോട് മെഡിക്കൽ കോളേജിൽ കോവിഡ് സെന്റർ പ്രവർത്തനം ഉടൻ തുടങ്ങും. […]

സൗജന്യറേഷൻ നാളെ മുതൽ ലഭ്യമാകും

സംസ്ഥാനത്ത് നാളെ മുതൽ സൗജന്യറേഷൻ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉച്ചവരെ മുൻഗണന വിഭാഗങ്ങൾക്ക് വാങ്ങാം. അഞ്ചു ദിവസത്തിനുള്ളിൽ എല്ലാവർക്കും റേഷൻ നൽകും. ഒരേസമയം അഞ്ച് പേർ മാത്രമേ വരിയിൽ ഉണ്ടാകാൻ പാടുള്ളൂ. ടോക്കൺ സമ്പ്രദായവും പരീക്ഷിക്കാം. നേരിട്ടെത്തി വാങ്ങാൻ ആകാത്തവർക്ക് വീടുകളിൽ എത്തിക്കണം. നാളെ റേഷൻ വിതരണം 0, 1 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുടമകൾക്കായിരിക്കും. ബാക്കി ദിവസങ്ങളിൽ യഥാക്രമം 2, 3, 4 ,5, […]

സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി കോവിഡ് 19

സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ രണ്ടുപേർക്ക് വീതവും കൊല്ലം, തൃശൂർ, കണ്ണൂർ ജില്ലകളിൽ മൂന്നുപേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 215 ആയി. ഇന്നു മാത്രം സംസ്ഥാനത്ത് 150 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 6381 പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആണ്. വിവിധ ജില്ലകളിലായി 163129 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 162471 പേർ വീടുകളിലും 658 […]

കൊവിഡ് 19മായി ബന്ധപ്പെട്ട് ഏപ്രിൽ ഫൂൾ പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ കർശന നടപടി: കേരള പൊലീസ്

കൊവിഡ് 19മായി ബന്ധപ്പെട്ട് ഏപ്രിൽ ഫൂൾ പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ കർശന നടപടി എടുക്കുമെന്ന് കേരള പൊലീസ്. ഏപ്രിൽ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പോസ്റ്റുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും കർശന നടപടി സ്വീകരിക്കുമെന്നും തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച പോസ്റ്റിൽ കേരള പൊലീസ് അറിയിച്ചു. കേരള പൊലീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: ഏപ്രിൽ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജപോസ്റ്റുകൾ ശദ്ധയിൽപ്പെട്ടിട്ടുണ്ട് . കോവിഡ് 19, കൊറോണ വൈറസ്, ലോക് ഡൗൺ എന്നിവയുമായി […]

കേരളത്തിലെ സര്‍ക്കാരും ആരോഗ്യവകുപ്പുമാണ് ജീവന്‍ രക്ഷിച്ചത് : കൊവിഡ്19 രോഗവിമുക്തനായ പത്തനംതിട്ട സ്വദേശി റിജോ

കേരളത്തിലെ സര്‍ക്കാരും ആരോഗ്യവകുപ്പുമാണ് ജീവന്‍ രക്ഷിച്ചതെന്ന് കൊവിഡ്19 രോഗവിമുക്തനായ പത്തനംതിട്ട സ്വദേശി റിജോ പറയുന്നു. തങ്ങളുടെ അറിവില്ലായ്മ കൊണ്ടാണ് ആദ്യഘട്ടത്തില്‍ ചികിത്സ തേടാതിരുന്നത്. തങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടും കരുതലിലൂടെ ജീവന്‍ തിരിച്ച് തന്നതില്‍ നന്ദിയുണ്ടെന്നും 26കാരനായ റിജോ പറയുന്നു. ഇറ്റലിയില്‍ നിന്നും എത്തിയ റാന്നി സ്വദേശികളായ മോന്‍സി എബ്രഹാം, ഭാര്യ രമണി, മകന്‍ റിജോ എന്നിവര്‍ക്കും മോന്‍സിയുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും രോഗം പിടിപെട്ടിരുന്നു. ഇന്നലെയാണ് ഇവര്‍ ആശുപത്രി വിട്ടത്. ഇറ്റലിയിലെ […]

കേരളത്തെ കൊന്നു തിന്നുന്ന കർണാടക : ചികിത്സ കിട്ടാതെ കാസര്‍കോട് ഒരു മരണം കൂടി

മഞ്ചേശ്വരം: കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ണാടകം അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ കിട്ടാതെ കാസര്‍കോട് ഒരാള്‍കൂടി മരിച്ചു. മഞ്ചേശ്വരം സ്വദേശി (49) ശേഖർ ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു ചികിത്സ. ഇതോടെ അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ കിട്ടാതെ ജില്ലയിൽ മരിച്ചവരുടെ എണ്ണം ആറായി. മംഗലാപുരത്ത് പോയി ചികിത്സ തേടാന്‍ കഴിയാതെ ഇന്നലെ കാസർകോട് രണ്ട് പേര്‍ മരിച്ചിരുന്നു. കർണാടകം അതിർത്തി തുറക്കാൻ […]

മരിച്ചയാളുമായി അടുത്തിടപഴകിയവരെല്ലാം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം പോത്തന്‍കോട് കൊവിഡ് 19 ബാധയെ തുടര്‍ന്ന് മരണപ്പെട്ട അബ്ദുള്‍ അസീസുമായി അടുത്തിടപഴകിയവരെല്ലാം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മക്കളടക്കം അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നാണ് നിര്‍ദേശം. മാര്‍ച്ച് 3 മുതല്‍ 23 വരെ വിവാഹം, മരണാനന്തര ചടങ്ങ്, പിടിഎ യോഗം, പള്ളിയിലെ ജുമാ നമസ്‌കാരം, ബാങ്കിലെ ചിട്ടിലേലം തുടങ്ങിയ ചടങ്ങുകളിലെല്ലാം ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കൂടാതെ ഇദ്ദേഹം സ്ഥിരമായി നാട്ടിലെ ഒരു കടയില്‍ […]

ടോക്യോ ഒളിംപിക്‌സ് 2021 ജൂലൈ 23 മുതല്‍ ആഗസ്ത് എട്ട് വരെ

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഒരു വര്‍ഷം നീട്ടിയ ടോക്യോ ഒളിംപിക്‌സിന്റെ പുതുക്കിയ തിയതി അധികൃതര്‍ പുറത്തുവിട്ടു. അടുത്തവര്‍ഷം ജൂലൈ 23 മുതല്‍ ആഗസ്ത് 8 വരെയായിരിക്കും ഒളിംപിക്‌സ് നടക്കുക. കഴിഞ്ഞ ആഴ്ച്ചയിലാണ് അടുത്തവര്‍ഷത്തേക്ക് ഒളിംപിക്‌സ് നീട്ടാനുള്ള സുപ്രധാന തീരുമാനം അധികൃതര്‍ എടുത്തത്. ആധുനിക ഒളിംപിക്‌സിന്റെ 124 വര്‍ഷം നീണ്ട ചരിത്രത്തില്‍ ആദ്യമായാണ് ഒളിംപിക്‌സ് നീട്ടിവെച്ചത്. അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിയും ടോക്യോ ഒളിംപിക് നടത്തിപ്പുകാരും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പുതിയ […]

മലപ്പുറം എടക്കരയില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളയാൾ മരിച്ചു

മലപ്പുറം: മലപ്പുറം എടക്കരയില്‍ കൊവിഡ് നിരീക്ഷണത്തിലുള്ള 58 കാരന്‍ മരിച്ചു. മുത്തേടം നാരങ്ങാപ്പെടി കുമ്പളത്ത് പുത്തന്‍വീട്ടില്‍ ഗീവര്‍ഗീസ് തോമസ് ആണ് മരണപ്പെട്ടത്. മുംബൈയില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം ഒരപകടത്തെ തുടര്‍ന്നാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. 15 ദിവസം മുന്‍പാണ് ഇദ്ദേഹം നാട്ടിലെത്തിയത്. നിലമ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ മുംബൈയില്‍ നിന്ന് എത്തിയ ആളായതുകൊണ്ട് തന്നെ നിരീക്ഷണത്തില്‍ വെക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം എന്നാല്‍ ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം […]