അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

കൊടും ചൂടിന് ശമനമായി സംസ്ഥാനത്ത് വേനൽ മഴയെത്തി. തിരുവനന്തപുരം,കൊല്ലം,പത്തനംത്തിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇടിയോട് കൂടിയ മഴ പെയ്തു. ശക്തമായ കാറ്റിനെ തുടർന്ന് ചിലയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. എന്നാൽ മറ്റുനാശനഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അടുത്ത മൂന്ന് ദിവസം കൂടി സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം,കൊല്ലം പത്തനംത്തിട്ട, ആലപ്പൂഴ,കോട്ടയം, എറണാകുളം ജില്ലകളിൽ നാളെ രണ്ട് സെന്റിമീറ്ററിൽ താഴെ മഴ ലഭിച്ചേക്കും. കടലിൽ […]

മാതൃകാപരമായ പ്രവർത്തനങ്ങളുമായി ഇന്ത്യൻ റെഡ് ക്രോസ്സ് മലപ്പുറം ജില്ലാ കമ്മിറ്റി

ലോക്ക് ഡൗൺ കാലത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന മൃഗങ്ങൾക്കും പക്ഷികൾക്കും വെള്ളവും ഭക്ഷണവും നൽകി മാതൃകയാവുകയാണ് ഇന്ത്യൻ റെഡ് ക്രോസ്സ് മലപ്പുറം ജില്ലാ കമ്മിറ്റി. മലപ്പുറം സിവിൽ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും ജില്ലയുടെ പലഭാഗങ്ങളിലുമായാണ് ഇവരുടെ പ്രവർത്തനങ്ങൾ. . ജില്ലാ വൈസ് ചെയർമാൻ അഡ്വ :കെ ഷംസുദ്ധീൻ, ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഡിനേറ്റർ അഷറഫ് നാലകത്ത് , യൂത്ത്‌ റെഡ് ക്രോസ്സ് ജില്ലാ കോഡിനേറ്റർ കെ പി ഫിറോസ് ഖാൻ എന്നിവർ നേതൃത്വത്തിലാണ് […]

ഇന്ന് സംസ്ഥാനത്ത് 8 പേർക്ക് കൂടി കോവിഡ് ബാധ

കേരളത്തില്‍ 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ 4 പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും വന്നതാണ്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ഡല്‍ഹിയില്‍ നിന്നും വന്നതാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്ക് രോഗം ബാധിച്ചത് […]

“ഇത് നേതാവ്, ഞങ്ങളുടെ സ്വന്തം പിണറായി വിജയന്‍, ധൈര്യം പകരാനെത്തുന്ന സൈനാധിപൻ ” – റോഷന്‍ ആന്‍ഡ്രൂസ്

കൊവിഡ് 19 പ്രതിരോധത്തിനായി കേരളം സ്വീകരിക്കുന്ന നിലപാടുകളെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രകീര്‍ത്തിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. നമുക്കും ആ രോഗാണുവിനുമിടയില്‍ സര്‍ക്കാര്‍ ഉണ്ടെന്ന വിശ്വാസം തോന്നുന്നു, ഒരു നിപ്പയ്ക്കും പ്രളയത്തിനും ചോര്‍ത്തിക്കളയാമായിരുന്ന ആത്മവിശ്വാസം അന്നുള്ളതിനേക്കാള്‍ നെഞ്ചിലേറ്റി മുഖ്യമന്ത്രി എല്ലാ ദിവസവും ഡയസിലേയ്ക്ക് നടന്നു കയറുന്നതു കാണുമ്പോള്‍ സുരക്ഷിതമായ കരങ്ങളിലാണ് നാടെന്നു തിരിച്ചറിയുന്നുവെന്നും റോഷന്‍ ആന്‍ഡ്രൂസ്. റോഷന്‍ ആന്‍ഡ്രൂസിന്റെ കുറിപ്പ്: അശാന്തിയുടെ കാലമാണിത് . ഇന്ന് മരണമെത്ര,രോഗികളായവരെത്ര എന്ന ആശങ്കയോടെ […]

കോറോണക്കാലത്തെ മൊട്ടയടി ചലഞ്ച്

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കേരളത്തിൽ മൊട്ടയടി ട്രെൻഡാകുന്നു. കൊറോണ പടർന്നു പിടിച്ചതോടെ രാജ്യം ഒന്നാകെ ലോക്ക് ഡൗണിലേക്ക് പോയപ്പോൾ ആളുകൾക്കെല്ലാം വീട്ടിൽ ഇരിക്കേണ്ടി വന്നു. അവശ്യസാധനങ്ങൾ ഒഴിച്ച് ബാക്കി എല്ലാ കടകളും പൂട്ടിയപ്പോൾ ബാർബർ ഷോപ്പുകളും പൂട്ടേണ്ടി വന്നു. ഇതിനുപിന്നാലെയാണ് കേരളത്തിൽ മൊട്ടയടി വ്യാപകമായത്. ലോക്ക് ഡൗൺ മാത്രമല്ല, കടുക്കുന്ന വേനൽ ചൂടും ഈ മൊട്ടയടിച്ച് കാരണമാണ്. ചൂടുകൂടുമ്പോൾ മുടിയും താടിയും മുറിക്കാൻ ബാർബർ ഷോപ്പുകൾ ഇല്ലാത്ത അവസ്ഥ വന്നപ്പോൾ […]

കൊവിഡ് 19: വിദഗ്ധ മെഡിക്കൽ സംഘം കാസർഗോട്ടേയ്ക്ക് തിരിച്ചു

കൊവിഡ് പ്രതിരോധത്തിന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് വിദഗ്ധ സംഘം കാസർഗോട്ടേയ്ക്ക് തിരിച്ചു. 28 അംഗസംഘത്തെ നയിക്കുന്നത് തിരുവനന്തപുരം മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ് എസ് സന്തോഷ് കുമാറാണ്. ഡോക്ടർമാരും നഴ്‌സുമാരും സംഘത്തിലുണ്ട്. സംസ്ഥാനത്ത് ഏറ്റവും അധികം കൊവിഡ് രോഗബാധിതരുള്ളത് കാസർഗോഡാണ്. ഇന്നലെ ആറ് പേർക്ക് കൂടി കാസർഗോഡ് രോഗം സ്ഥിരീകരിച്ചിരുന്നു. പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 3 പേർ ദുബായിൽ നിന്നും ഒരാൾ നിസാമുദ്ദീനിൽ നിന്നും […]

കൊവിഡ് ഭേദമായ ബ്രിട്ടീഷ് പൗരന്‍ ബ്രയാന്‍ ആശുപത്രി വിട്ടു

കൊച്ചിയില്‍ കൊവിഡ് ബാധിതനായി ചികില്‍സയിലായിരുന്ന ബ്രിട്ടീഷ് പൗരന്‍ ബ്രയാന്‍ നീല്‍ ആശുപത്രി വിട്ടു. കൊവിഡ് ആശുപത്രിയാക്കി മാറ്റിയ എറണാകുളം കളമശേരി മെഡിക്കല്‍ കോളജിലായിരുന്ന ബ്രയാന്‍ ചികില്‍സയില്‍ ഉണ്ടായിരുന്നത്. ആഹ്ലാദവും നന്ദിയും അറിയിച്ചാണ് ബ്രയാന്‍ നീലിന്റെ മടക്കം. ‘ലവ് കൊച്ചി, ലവ് കേരളാ ലവ് ഇന്ത്യ,’ ആശുപത്രിയില്‍ നിന്നിറങ്ങിയ ബ്രയാന്റെ ആശ്വാസവും നന്ദിയും സ്‌നേഹവും ഇങ്ങനെ. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മാര്‍ച്ച് 15നാണ് കോവിഡ് 19 പരിശോധനാ ഫലം പോസിറ്റീവായതിനെ […]

കൊവിഡ് : ലോകത്ത് 12 ലക്ഷം പേര്‍ക്ക് രോഗം

ലോകത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. 64,727 പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് ആകെ മരിച്ചത്. 12 ലക്ഷം പേര്‍ക്ക് ഇതിനോടകം തന്നെ രോഗം ബാധിച്ചു. അതേസമയം, 2,46,638 പേരാണ് ആകെ രോഗമുക്തി നേടിയത്. അമേരിക്കയിലും സ്പെയിനിലുമാണ് സ്ഥിതി ഏറ്റവും രൂക്ഷമായി കൊണ്ടിരിക്കുന്നത്. ഇന്നലെമാത്രം അമേരിക്കയില്‍ ആയിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ രോഗികളുടെ എണ്ണം 3,11,357 ആയി. ആകെ 8,452 പേരാണ് അമേരിക്കയില്‍ മരിച്ചത്. റിപ്പോര്‍ട്ട് […]